തൃശൂർ : പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ റവന്യൂ വകുപ്പ് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നില്ലെന്ന് പരാതി. വെങ്കിടങ്ങ് പഞ്ചായത്തിലെ കോടമുക്ക് എഎംഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ദുരവസ്ഥ. അധികൃതർ പറയുന്ന ക്യാമ്പിലെത്തിയാലേ ഭക്ഷണം നൽകാനാവൂ എന്നാണ് റവന്യൂ അധികൃതരുടെ വാദം. എന്നാൽ പ്രായമായ സ്‌ത്രീകളും, കുട്ടികളും അടക്കമുള്ള ക്യാമ്പ് അംഗങ്ങള്‍ക്ക് പാടൂരിലെ ക്യാമ്പിലെത്താന്‍ കഴിയാത്തതിനാൽ ഇവർ അടുത്തുള്ള വിവേകാനന്ദ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. സാഹചര്യം മനസിലാക്കിയ ക്ലബ് പ്രവർത്തകര്‍ ഭക്ഷണം നൽകാമെന്നേറ്റ് രംഗത്തു വന്നു. കഴിഞ്ഞ നാലു ദിവസമായി ക്ലബ് പ്രവർത്തകരാണ് ക്യാമ്പില്‍ ഭക്ഷണം നല്‍കുന്നത്. 21 പട്ടിക ജാതി കുടുംബങ്ങളാണ് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് തൊട്ടടുത്ത സ്കൂളിൽ അഭയം തേടിയത്.
ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണമില്ല; സഹായവുമായി ക്ലബ് പ്രവർത്തകർ - വിവേകാനന്ദ സാംസ്കാരിക ക്ലബ്ബ്
വെങ്കിടങ്ങ് പഞ്ചായത്തിലെ കോടമുക്ക് എഎംഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ദുരവസ്ഥ. സഹായവുമായി വിവേകാനന്ദ സാംസ്കാരിക ക്ലബ്ബ്.
തൃശൂർ : പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ റവന്യൂ വകുപ്പ് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നില്ലെന്ന് പരാതി. വെങ്കിടങ്ങ് പഞ്ചായത്തിലെ കോടമുക്ക് എഎംഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ദുരവസ്ഥ. അധികൃതർ പറയുന്ന ക്യാമ്പിലെത്തിയാലേ ഭക്ഷണം നൽകാനാവൂ എന്നാണ് റവന്യൂ അധികൃതരുടെ വാദം. എന്നാൽ പ്രായമായ സ്‌ത്രീകളും, കുട്ടികളും അടക്കമുള്ള ക്യാമ്പ് അംഗങ്ങള്‍ക്ക് പാടൂരിലെ ക്യാമ്പിലെത്താന്‍ കഴിയാത്തതിനാൽ ഇവർ അടുത്തുള്ള വിവേകാനന്ദ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. സാഹചര്യം മനസിലാക്കിയ ക്ലബ് പ്രവർത്തകര്‍ ഭക്ഷണം നൽകാമെന്നേറ്റ് രംഗത്തു വന്നു. കഴിഞ്ഞ നാലു ദിവസമായി ക്ലബ് പ്രവർത്തകരാണ് ക്യാമ്പില്‍ ഭക്ഷണം നല്‍കുന്നത്. 21 പട്ടിക ജാതി കുടുംബങ്ങളാണ് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് തൊട്ടടുത്ത സ്കൂളിൽ അഭയം തേടിയത്.
21 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ക്യാമ്പിലെ അംഗങ്ങൾക്ക് റവന്യൂ വകുപ്പ് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നില്ലെന്ന് പരാതി. അധികൃതർ പറയുന്ന ക്യാമ്പിലെത്തിയാലേ ഭക്ഷണം നൽകാനാവൂ എന്ന് റവന്യൂ അധികൃതർ '
ഭക്ഷണം നൽകുന്നത് തൊട്ടടുത്ത സാംസ്കാരിക ക്ലബ്ബിലെ അംഗങ്ങൾ.
വെങ്കിടങ്ങ് പഞ്ചായത്തിലെ കോടമുക്ക് AMLP സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഈ ദുരവസ്ഥ .പട്ടികജാതി കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളാണ് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് തൊട്ടടുത്ത സ്കൂളിൽ അഭയം തേടിയത്. എന്നാൽ കിലോമീറ്റർ അകലെയുള്ള പാടൂരിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ എത്തിയാൽ മാത്രമേ ഔദ്യോഗിക ക്യാമ്പായി അംഗീകരിക്കാനാവൂ എന്നും എങ്കിലേ ഭക്ഷണം നൽകാനാവൂ എന്നും അധികൃതർ അറിയിച്ചു. പ്രായമായ അമ്മമാർക്കും കുട്ടികളേയും തങ്ങളുടെ വളർത്ത് മൃഗങ്ങളേയും പാടൂരിലെ ക്യാമ്പിലെത്തിക്കാൻ കഴിയാത്തതിനാൽ ഇവർ അവിടത്തെ സാംസ്കാരിക ക്ലബ് പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു.ഇതോടെ ക്യാമ്പിലെത്തിയ അഭയാർത്ഥികൾക്ക് ഭക്ഷണം നൽകാൻ വിവേകാനന്ദ സാംസ്കാരിക ക്ലബ്ബ് അംഗങ്ങൾ ഭക്ഷണം നൽകാമെന്നേറ്റ് രംഗത്തു വന്നു. കഴിഞ്ഞ നാലു ദിവസമായി ഭക്ഷണം നൽകി ഇവരെ സംരക്ഷിക്കുന്നത് ഈ ക്ലബ് പ്രവർത്തകരാണ്
Bite.Body:ok?Conclusion: