തൃശൂര്‍ : ഇരിങ്ങാലക്കുടയില്‍ വീട് കയറി ആക്രമണം. ചെട്ടിപറമ്പ് സ്വദേശി ഗോപന്‍റെ വീടാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സമീപവാസികളായ വൈശാഖ്, വിപിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇരു കൂട്ടരും തമ്മിലുണ്ടായ കൂലിതര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ആക്രമണത്തില്‍ ഗോപനെ കൂടാതെ ആസാദ് റോഡ് സ്വദേശി സലീഷ്, ചെട്ടിപറമ്പ് സ്വദേശികളായ രജ്ഞിത്ത്, വിനു എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.