ETV Bharat / city

സമരം കുഞ്ഞിന് വേണ്ടി മാത്രം; നാളുകള്‍ക്കിപ്പുറം അനുപമ ഇടിവി ഭാരതിനോട് - അനുപമ എസ്‌ ചന്ദ്രന്‍ അഭിമുഖം

''എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിൽ സദാചാരം കൊണ്ട് നടക്കുന്നവരാണ് ഇവിടെയുള്ളതെന്നാണ് അനുഭവം ബോധ്യപ്പെടുത്തുന്നത്. അമ്മയും കുഞ്ഞും എന്നതിനപ്പുറം എങ്ങനെ ജനിച്ച കുഞ്ഞാണെന്നാണ് അവർ ചർച്ച ചെയ്തത്''

women's day special  women's day special interview with Anupama  Anupama Child Adoption row  thiruvananthapuram child adoption case  വനിത ദിനം സ്‌പെഷ്യല്‍  അനുപമ എസ്‌ ചന്ദ്രന്‍ അഭിമുഖം  തിരുവനന്തപുരം ദത്ത് വിവാദം
സമരം കുഞ്ഞിന് വേണ്ടി മാത്രം; നാളുകള്‍ക്കിപ്പുറം അനുപമ ഇടിവി ഭാരതിനോട്
author img

By

Published : Mar 8, 2022, 6:22 AM IST

തിരുവനന്തപുരം: സ്വന്തം ചോരക്കുഞ്ഞിനെ വീട്ടുകാർ തട്ടിയെടുത്തതിനെതിരായ ഐതിഹാസിക സമര പോരാട്ടത്തിൻ്റെ വിജയഗാഥയാണ് പേരൂർക്കട സ്വദേശി അനുപമയെ ഈ വനിത ദിനത്തിൽ ശ്രദ്ധേയമാക്കുന്നത്.

സമരം കുഞ്ഞിന് വേണ്ടി മാത്രം; നാളുകള്‍ക്കിപ്പുറം അനുപമ ഇടിവി ഭാരതിനോട്

നിയമവിരുദ്ധമായി ശിശുക്ഷേമ സമിതി ദത്തു നൽകിയ മകനെ ആന്ധ്ര സ്വദേശികളായ മാതാപിതാക്കളിൽ നിന്ന് വീണ്ടെടുത്ത് ഹൃദയത്തോട് ചേർത്തു പിടിക്കുന്നതിൻ്റെ സംതൃപ്തിക്കിടയിലും പോരാട്ടത്തിൻ്റെ കനൽവഴികൾ വേദനയോടെ ഓർക്കുകയാണ് അനുപമ.

വിശ്വസിച്ച പ്രസ്ഥാനം തെറ്റിന് കൂട്ടുനിന്നുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. കടുത്ത സൈബർ ആക്രമണങ്ങളും പൊതുബോധ സദാചാര വിചാരണയും നേരിട്ടതിൻ്റെ വെളിച്ചത്തിൽ അനുപമ പറയുന്നത് കേരളം സ്ത്രീപക്ഷ നിലപാടിലെത്താൻ ഇനിയും വളരേണ്ടതുണ്ടെന്നാണ്.

എങ്ങനെ ജനിച്ച കുഞ്ഞാണെന്നാണ് അവർ ചർച്ച ചെയ്തത്

എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിൽ സദാചാരം കൊണ്ട് നടക്കുന്നവരാണ് ഇവിടെയുള്ളതെന്നാണ് തൻ്റെ അനുഭവം ബോധ്യപ്പെടുത്തുന്നത്. അമ്മയും കുഞ്ഞും എന്നതിനപ്പുറം എങ്ങനെ ജനിച്ച കുഞ്ഞാണെന്നാണ് അവർ ചർച്ച ചെയ്തത്. എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോൾ വിചാരിച്ചത് പാർട്ടി സ്ത്രീകൾക്ക് വേണ്ടി നിൽക്കുന്നുവെന്നാണ്. ആ ബോധം തെറ്റായിരുന്നു. അനുപമ ഇടിവി ഭാരതിനോട് പറഞ്ഞു.

പാര്‍ട്ടി പിന്തുണച്ചില്ല

സർക്കാരിനും സിപിഎമ്മിനുമെതിരെയാണ് കുഞ്ഞിനു വേണ്ടി പോരാടിയത്. കുഞ്ഞിനെ തിരിച്ചുകിട്ടുക എന്നൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊരു വലിയ യുദ്ധമായിരുന്നുവെന്ന് ഇപ്പോൾ പലരും പറയുമ്പോഴാണ് മനസിലാക്കുന്നത്. തെറ്റായ ഒരു കാര്യത്തിന് പാർട്ടി കൂട്ടുനിൽക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. കുറച്ചുപേരെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതിയാണ് ആദ്യം പാർട്ടിയുടെ സഹായം തേടിയത്. അതുണ്ടായില്ല.

സൈബർ സംഘങ്ങൾക്ക് ക്യാപ്‌സൂളുകൾ കൊടുത്ത് ചിന്താശേഷിയില്ലാത്ത തലമുറയെ സൃഷ്ടിക്കുകയാണ്. അജിത്ത് മുമ്പ് അക്കൂട്ടത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സൈബർ ആക്രമണം നേരിട്ടപ്പോൾ നമ്മൾ എറിഞ്ഞത് നമുക്കും തിരിച്ചു കിട്ടുന്നുവെന്നാണ് അജിത്ത് സങ്കടത്തോടെ പറഞ്ഞത്.

സിപിഎമ്മിന്‍റെ സ്ത്രീപക്ഷ നിലപാട് പ്രസംഗത്തില്‍ മാത്രം

സിപിഎമ്മിന് സ്ത്രീപക്ഷ നിലപാടുള്ളത് പ്രവൃത്തിയിലല്ല, പ്രസംഗത്തിലാണ്. കുഞ്ഞിനെ അനധികൃതമായി ദത്തു നൽകിയ സംഭവത്തിൽ താൻ പോലും അറിയാതെ കേസ് തീർപ്പാക്കിയെന്നാണ് പേരൂർക്കട പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല.

രണ്ടു രൂപ മെമ്പർഷിപ്പ് ഉണ്ടെങ്കിൽ എന്തുചെയ്താലും പാർട്ടി സംരക്ഷിക്കുമെന്ന സന്ദേശമാണിത്. മാനഭംഗക്കേസ് ഉണ്ടായാൽ മാർച്ചും മൗനറാലിയും നടത്തി അവസാനിപ്പിക്കും. അതിനപ്പുറം സ്ത്രീ സുരക്ഷയോ സ്ത്രീ സ്വാതന്ത്ര്യമോ കേരളത്തിലില്ല.

സിപിഎമ്മിലെ സ്ത്രീവിരുദ്ധത എസ്‌എഫ്‌ഐയിൽ തന്നെ തുടങ്ങുന്നുണ്ട്. കോളജിൽ പഠിക്കുമ്പോൾ താൻ യൂണിറ്റ് ഭാരവാഹിയായിരുന്നു. താൻ കമ്മിറ്റിക്ക് വിളിച്ചാൽ പെണ്ണ് പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് വരില്ലെന്ന് നേരിട്ട് പറഞ്ഞവരുണ്ട്.

പൊലീസ് സ്റ്റേഷനുകളെന്തിന്?

ഉത്തരേന്ത്യയിലെ പൊലീസിനെ വിമർശിക്കുന്നവരാണ് കേരളീയർ. കൊലപാതകത്തിനും മാനഭംഗത്തിനും പൊലീസ് കൂട്ടുനിൽക്കുന്നുവെന്ന് ആക്ഷേപിക്കാറുണ്ട്. കേരളത്തിലും ഒരു വ്യത്യാസവുമില്ല. കുഞ്ഞിനെ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പലതവണ ചെന്നപ്പോഴും ഒരു സഹായവും ലഭിച്ചില്ല.

ഇതേപ്പറ്റി പരാതി പറഞ്ഞപ്പോൾ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നായിരുന്നു മറുചോദ്യം. പൊലീസ് നീതി നൽകാത്തപ്പോൾ നേരിട്ട് കോടതിയിൽ പോകാനാണെങ്കിൽ പിന്നെ പൊലീസ് സ്റ്റേഷനുകൾ എന്തിനാണെന്നും അനുപമ ചോദിക്കുന്നു.

സംഭവിച്ച കാര്യങ്ങള്‍ അവനോട് പറയും

അറിവാകുമ്പോൾ കുഞ്ഞിന് അവൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വിവരിച്ചു കൊടുക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.