തിരുവനന്തപുരം: പാലോട് പെരിങ്ങമല പേത്തലയിൽ കരിക്കകത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. ഇന്ന് രാവിലെയാണ് നാട്ടുകാർ ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങു മറിക്കാൻ നോക്കിയപ്പോള്‍ തെങ്ങ് പിഴുത് ലൈൻ കമ്പിയിൽ വീണായിരുന്നു ആനയ്‌ക്ക് ഷോക്കേറ്റത്. നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിച്ചതിനെ തുടർന്ന് പാലോട് റെയ്‌ഞ്ച് ഓഫിസർ, ഡിഎഫ്‌ഒ എന്നിവർ സ്ഥലത്തെത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം ജഡം വനത്തിനുള്ളില്‍ ദഹിപ്പിക്കും. ഈ മേഖലയില്‍ സ്ഥിരമായി വരുന്ന കാട്ടാനയാണ് ഷോക്കേറ്റ് ചരിഞ്ഞതെന്ന് നാട്ടുക്കാർ പറഞ്ഞു.
കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു - കാട്ടാന ചെരിഞ്ഞു
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങു മറിക്കാൻ നോക്കിയപ്പോള്‍ തെങ്ങ് പിഴുത് ലൈൻ കമ്പിയിൽ വീണായിരുന്നു ആനക്ക് ഷോക്കേറ്റത്.