ETV Bharat / city

ബഫര്‍ സോണ്‍: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി - ബഫര്‍ സോണ്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാർ ഉത്തരവ്

ഒന്നാം പിണറായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീം കോടതി ഉത്തരവിന് അടിസ്ഥാനമെന്ന് പ്രതിപക്ഷ നേതാവ്. 12 കിലോമീറ്റര്‍ ബഫര്‍ സോണ്‍ നടപ്പാക്കാന്‍ ശ്രമിച്ചത് 2011ല്‍ യുപിഎ സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ആയിരുന്നെന്ന് മുഖ്യമന്ത്രി.

ബഫര്‍ സോണ്‍ നിയമസഭയില്‍  നിയമസഭ ഭരണ പ്രതിപക്ഷ വാക്‌പോര്  war of words over buffer zone in kerala assembly  kerala assembly session latest  opposition walkout over buffer zone issue  ബഫര്‍ സോണ്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാർ ഉത്തരവ്  നിയമസഭ ഇരുമുന്നണികള്‍ തര്‍ക്കം
ബഫര്‍ സോണ്‍: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
author img

By

Published : Jun 30, 2022, 4:39 PM IST

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ മുന്‍ സര്‍ക്കാരുകളുടെ ഉത്തരവ് ആയുധമാക്കി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. 2013ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും അതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ 2019ല്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ നിശ്ചയിച്ചതെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വാദിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഉത്തരവില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും 2019ല്‍ ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി ബഫര്‍ സോണ്‍ നിശ്ചയിച്ച് കൊണ്ട് ഒന്നാം പിണറായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഈ വര്‍ഷം ജൂണ്‍ മാസത്തിലെ സുപ്രീം കോടതി ഉത്തരവിന് അടിസ്ഥാനമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

ചോദ്യോത്തര വേളയില്‍ വനംമന്ത്രി എ.കെ ശശീന്ദ്രന്‍ മറുപടി നല്‍കുന്നു

ബഫര്‍ സോണില്‍ വാക്‌പോര്: കേരളം ഒരു മീറ്റര്‍ ബഫര്‍ സോണ്‍ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ ലോക്‌സഭയെ അറിയിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ 2002ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന 12 കിലോമീറ്റര്‍ ബഫര്‍ സോണ്‍ നടപ്പാക്കാന്‍ ശ്രമിച്ചത് 2011ല്‍ യുപിഎ സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ആയിരുന്നെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. 2011ലെ കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെയാണ് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കി ബഫര്‍ സോണ്‍ നിശ്ചയിച്ചതെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു.

പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി: അതേസമയം, വിഷയം സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ കേരളം വേണ്ട രീതിയില്‍ സുപ്രീം കോടതിയില്‍ കേസ് നടത്തിയില്ലെന്നും അതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Also read: ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണം ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെസിബിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.