ETV Bharat / city

മരട് ഫ്ലാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്

നിര്‍മാണത്തിന് വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കെട്ടിടനിര്‍മാണ സമയത്ത് വിഷയത്തില്‍ ഇടപെടാത്തത് അഴിമതിക്ക് കൂട്ടിനില്‍ക്കലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്
author img

By

Published : Sep 17, 2019, 11:17 AM IST

തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തില്‍ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കും, കൂട്ടു നിന്നവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് ചൂണ്ടിക്കാട്ടുമ്പോള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ നേടി നിര്‍മ്മാണം പൂര്‍ത്തിയാക്കി വിറ്റഴിക്കുന്നതാണ് ഒരു കൂട്ടം നിര്‍മാതക്കളുടെ രീതി. നിര്‍മ്മാണത്തിന്‍റെയും വിറ്റഴിക്കലിന്‍റെയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും പിന്നീട് നിയമ നടപടി പൂര്‍ത്തിയാകുമ്പോള്‍ ബാധ്യത പൊതുജനം ഏറ്റെടുക്കണമെന്ന് വാദിക്കുന്നതും അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനില്‍ക്കലാണ്. ഇക്കാര്യം ഇന്നു ചേരുന്ന സര്‍വ്വകക്ഷി യോഗം ചര്‍ച്ച ചെയ്യണമെന്നും വി.എസ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി രാജ്യത്തിന്‍റെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും വി.എസ് പറഞ്ഞു.

Intro:മരട് ഫ്‌ളാറ്റ് പൊളിക്കണമെന്ന വിഷയത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മതാക്കള്‍ക്കെതിരെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഉപഭോക്തക്കളെ വഞ്ചിച്ച നിര്‍മ്മാതക്കളെ കരിമ്പട്ടികയില്‍ പെടുത്തണം. അവര്‍ക്ക് വഴി വിട്ട് അനുമതി നല്‍കിയവര്‍ക്കും കൂട്ടു നിന്നവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. Body:നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് ചൂണ്ടിക്കാട്ടുമ്പോള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ നേടി നിര്‍മ്മാണം പൂര്‍ത്തിയാക്കി വിറ്റഴിക്കുന്നതാണ് ഒരു കൂട്ടം നിര്‍മ്മാതക്കളുടെ രീതി. നിര്‍മ്മാണത്തിന്റെയും വിറ്റഴിക്കലിന്റെയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും പിന്നീട് നിയമ നടപടി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ ബാധ്യത പൊതുജനം ഏറ്റെടുക്കണമെന്ന് വാദിക്കുന്നതും അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനില്‍ക്കലാണ്. ഇക്കാര്യം ഇന്നു ചേരുന്ന സര്‍വ്വകക്ഷി യോഗം ചര്‍ച്ച ചെയ്യണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും വി.എസ് പറഞ്ഞു.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.