തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് സുധീരന്‍ രാജി കൈമാറി. പുനസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.
മുന്‍ കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇപ്പോഴത്തെ നേതൃത്വം തയാറാകുന്നില്ലെന്ന് സുധീരന്‍ പരാതി ഉന്നയിച്ചിരുന്നു. ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനം സംബന്ധിച്ച് ചര്‍ച്ച നടത്താത്തതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു സുധീരന്‍. ഇതിന് പിന്നാലെയാണ് രാജി.
സാധാരണ സംഘടന പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സുധീരന്‍റെ പ്രതികരണം. 15 അംഗങ്ങളുള്ള രാഷ്ട്രീയകാര്യ സമിതിയെ എഐസിസി നേതൃത്വമാണ് നിയോഗിച്ചത്. കോണ്‍ഗ്രസിലെ നയപരമായ തീരുമാനമെടുക്കുന്നതിനാണ് സമിതിയെ നിയോഗിച്ചത്. ഈ സമിതിയില്‍ നിന്നാണ് സുധീരന്‍ രാജി വച്ചത്. കോണ്‍ഗ്രസിലെ വി.എം സുധീരന്‍റെ ഏക ഔദ്യോഗിക പദവിയായിരുന്നു ഇത്.
Also read: കെ.പി.സി.സി ഭാരവാഹികള്‍; നേതാക്കള്‍ക്കിടയില്‍ ധാരണയായി