ETV Bharat / city

കോർപറേഷൻ ഓഫിസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ - കോർപ്പറേഷൻ ഓഫിസുകളിൽ വിജിലൻസ് റെയ്‌ഡ്

ഓപ്പറേഷൻ 'നിർമ്മാൺ' എന്ന പേരിൽ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലും അവയുടെ സോണൽ ഓഫിസുകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്.

vigilance raid at corporation offices  vigilance raid  Bribery at corporation offices  കോർപ്പറേഷൻ ഓഫിസുകളിൽ വിജിലൻസ് റെയ്‌ഡ്  വിജിലൻസ് പരിശോധന
കോർപറേഷൻ ഓഫിസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന
author img

By

Published : Jan 7, 2022, 8:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷൻ ഓഫിസുകളിൽ ക്രമക്കേടുകളുടെ കൂമ്പാരം കണ്ടെത്തി വിജിലൻസിൻ്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ 'നിർമാൺ' എന്ന പേരിൽ സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും അവയുടെ സോണൽ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ ലഭിച്ചത് ഞെട്ടിക്കുന്ന തട്ടിപ്പിൻ്റെ വിവരങ്ങളാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് തീരുമാനിച്ചതായി വിജിലൻസ് ഡയറക്‌ടർ സുധീഷ് കുമാർ ഐപിഎസ് അറിയിച്ചു.

കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതായും കൈക്കൂലി നൽകാൻ വിസമ്മതിക്കുന്ന പാവപ്പെട്ടവരുടെ അപേക്ഷകൾ വിവിധ കാരണങ്ങൾ പറഞ്ഞ് മാറ്റിവെക്കുന്നതായും വിജിലൻസ് കണ്ടെത്തി. കൈക്കൂലിക്ക് വേണ്ടി മാത്രം ഫയലുകൾ താമസിപ്പിക്കുന്നു, കൈക്കൂലി വാങ്ങി ചില സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു, ട്രഷറിയിൽ അടയ്‌ക്കേണ്ട പണം ദിവസങ്ങളോളം അനധികൃതമായി ഉദ്യോഗസ്ഥർ കയ്യിൽ സൂക്ഷിക്കുന്നു തുടങ്ങി ഗുരുതരമായ
ക്രമക്കേടുകളാണ് വിജിലൻസ് കോർപ്പറേഷൻ ഓഫിസുകളിൽ കണ്ടെത്തിയത്.

ക്രമക്കേടുകളുടെ തലസ്ഥാനം

നിരന്തരമുള്ള അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കണ്ടെത്തിയത്.

1. വിഴിഞ്ഞം സോണൽ ഓഫിസിലെ റവന്യൂ വിഭാഗം 2021 ഡിസംബർ 29ന് വിവിധ ഇനങ്ങളിലായി പിരിച്ചെടുത്ത തുക ഇന്നു വരെ ട്രഷറിയിൽ അടച്ചിട്ടില്ല.

2. കോർപ്പറേഷൻ വാഹനങ്ങളുടെ ഇന്ധനക്ഷമത പരിശോധന നടത്താറില്ല. ഇവയുടെ ലോഗ് ബുക്കും സൂക്ഷിക്കുന്നില്ല.

3. വെൺപാലവട്ടം സോണൽ ഓഫിസ് പരിധിയിൽ രണ്ടര സെൻ്റ് ഭൂമിയിൽ നിർമിച്ച കെട്ടിടത്തിനായി 2019ൽ നൽകിയ അപേക്ഷയിൽ
ഒരു നടപടിയുമെടുത്തിട്ടില്ല.

4. വട്ടിയൂർക്കാവ് സോണൽ ഓഫിസ് പരിധിയിൽ നിരവധി കെട്ടിട നിർമാണ അപേക്ഷകൾ നിരസിച്ചിട്ടും അക്കാര്യം അപേക്ഷകരെ അറിയിച്ചിട്ടില്ല.

അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല

സാധാരണക്കാർ നേരിട്ടു സമർപ്പിച്ച അപേക്ഷകൾ കാരണം കൂടാതെ നിരസിച്ചു, ചില അപേക്ഷകളിൽ ഭൂമിയുടെ ഇനം പോലും പരിഗണിക്കാതെ നിർമാണാനുമതി നൽകി തുടങ്ങിയ അപാകതകളാണ് തൃശൂർ കോർപ്പറേഷനിൽ കണ്ടെത്തിയത്. ആറുമാസം ആയിട്ടും നടപടിയെടുക്കാത്ത 14 പെർമിറ്റ് അപേക്ഷകൾ, 8 റെഗുലറൈസേഷൻ അപേക്ഷകൾ, 80 ഒക്യുപെൻസി സർട്ടിഫിക്കറ്റുകൾ എന്നിവ കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിക്കിടക്കുന്നു.

കണ്ണൂർ കോർപറേഷനിലെ കുഴതി സോണൽ ഓഫിസിൽ വസ്‌തു നികുതി നിർണയിക്കുന്നതിൽ അപാകത കണ്ടെത്തി. ആറുമാസം കഴിഞ്ഞിട്ടും നിരവധി ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്നതായും വസ്‌തു വെരിഫിക്കേഷൻ കൂടാതെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതായും കണ്ണൂർ കോർപറേഷനിൽ വിജിലൻസ് കണ്ടെത്തി.

Also Read: Omicron Kerala: 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ 305 രോഗികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.