ETV Bharat / city

കെഎസ്‌ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് അനുമതി - അഴിമതി വാർത്തകള്‍

യുഡിഎഫ് ഭരണ കാലത്ത് 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട്. കെഎസ്‌ആര്‍ടിസി തങ്ങളുടെ ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം.

vigilance enquiry on ksrtc  vigilance enquiry news  ksrtc latest news  കെഎസ്‌ആർടിസി വാർത്തകള്‍  അഴിമതി വാർത്തകള്‍  ആനവണ്ടി
കെഎസ്‌ആര്‍ടിസി
author img

By

Published : Jun 9, 2021, 6:08 PM IST

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി.യില്‍ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ഫണ്ട് മാനേജ്‌മെന്‍റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതല്‍ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കെഎസ്‌ആര്‍ടിസിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഓഫിസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ചയുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് . ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്‍റണി രാജു, വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

യുഡിഎഫ് ഭരണ കാലത്ത് 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് ഉണ്ടായിരിക്കുന്നത്. കെഎസ്‌ആര്‍ടിസി തങ്ങളുടെ ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം.

also read: കെഎസ്ആർടിസിയിലെ അഴിമതി; കേസെടുക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ലെന്ന് സർക്കാർ

രേഖകള്‍ സൂക്ഷിക്കാതെ ഫണ്ട് മാനേജ്‌മെന്‍റില്‍ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് കെഎസ്‌ആര്‍ടിസി ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

ക്രമക്കേടിന് കാരണക്കാരായ ഉദ്യോഗസ്ഥരെയും ഈ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോഴും സര്‍വീസില്‍ ഉണ്ട്. ഒരാള്‍ പിരിഞ്ഞ് പോയി. മറ്റ് രണ്ട് പേര്‍ വേറെ വകുപ്പുകളില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ എത്തിയവരാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്‌ആര്‍ടിസിയില്‍ ധനവിനിയോഗത്തില്‍ കടുത്ത അച്ചടക്കം കൊണ്ടു വരേണ്ട ഉദ്യേഗസ്ഥര്‍ നടത്തിയ വീഴ്ച ഗുരുതരമുള്ളതാണെന്ന് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ധനകാര്യ ദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.