ETV Bharat / city

മുഖ്യമന്ത്രിയുടെ പ്രതികരണം അറിഞ്ഞാല്‍ അഭിപ്രായം പറയാമെന്ന് വിഡി സതീശൻ

author img

By

Published : Jun 15, 2022, 6:24 PM IST

Updated : Jun 15, 2022, 7:07 PM IST

മുഖ്യമന്ത്രിയുടെ പ്രതികരണം അറിഞ്ഞിട്ട് പ്രതിപക്ഷത്തിന്‍റെ അഭിപ്രായം വ്യക്‌തമാക്കാമെന്നും വി.ഡി സതീശൻ പറഞ്ഞു

VD Satheesan response on Swapna Suresh court affidavit  Swapna Suresh court affidavit  സ്വപ്‌ന സുരേഷിന്‍റെ സത്യാവാങ്ങ്മൂലം  സ്വപ്‌നയുടെ സത്യവാങ്‌മൂലത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വിഡി സതീശൻ  സ്വർണക്കടത്ത് കേസ്
സ്വപ്‌ന സുരേഷിന്‍റെ സത്യാവാങ്‌മൂലം; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ സത്യാവാങ്മൂലത്തിലെ വിവരങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു സിപിഎം നേതാക്കളും ഇക്കാര്യത്തില്‍ വ്യക്തമായി പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം അറിഞ്ഞാല്‍ പ്രതിപക്ഷത്തിന്‍റെ അഭിപ്രായം വ്യക്തമാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ഇതുവരെ നിയമവഴി തേടിയിട്ടില്ല. രഹസ്യമൊഴി തെറ്റാണെന്ന് തെളിയിച്ചാല്‍ സ്വപ്‌ന സുരേഷിന് ഏഴ് വര്‍ഷം തടവ് വരെ ലഭിക്കും. എന്നാല്‍ മുഖ്യമന്ത്രി ഇതിന് തയ്യാറായിട്ടില്ല. സ്ഥിരം രീതിയില്‍ ഗൂഢാലോചനയെന്നാണ് പറയുന്നതെന്നും സതീശന്‍ ആരോപിച്ചു.

അതേസമയം ആരോപണങ്ങളോട് അന്തസായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും ആവശ്യപ്പെട്ടു.

Last Updated : Jun 15, 2022, 7:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.