തിരുവനന്തപുരം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി പ്രതിപക്ഷ വിജയമെന്ന് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ശക്തമായ പോരാട്ടത്തിന്‍റെ വിജയമാണിത്. പ്രതിപക്ഷം വിഷയത്തെ എതിർത്തപ്പോൾ പരിഹസിക്കുകയും, വർഗീയ ചുവയുള്ള രീതിയിൽ സംസാരിക്കുകയാണെന്നും ഭരണപക്ഷം ആരോപിച്ചു. എന്നാൽ, സർക്കാറിന് തന്നെ വീഴ്‌ച അംഗീകരിക്കേണ്ടി വന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാശിയോടു കൂടിയാണ് ഈ ബില്ല് കൊണ്ടുവന്ന് ഗവൺമെന്‍റ് പാസാക്കിയത്. മുഖ്യമന്ത്രി ദുരഭിമാനം കൊണ്ട് പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെപ്പറ്റി പറയുന്നില്ല. ദേവസ്വം മാതൃകയിൽ റിക്രൂട്ട്മെൻ്റ് ബോർഡ് അടക്കം മറ്റൊരു വഴി തേടാം. ഇതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി.
Also read: ചോദ്യങ്ങളാവാം, ചട്ടങ്ങള്‍ അനുസരിക്കണമെന്ന് മാത്രം, തീരുമാനം കടുപ്പിച്ച് സ്‌പീക്കര്‍