ETV Bharat / city

'ഒരു പണിയുമില്ലാത്തവരാണ് കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനവുമായി നടക്കുന്നത്'; വി.ഡി. സതീശൻ - ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നത് പണിയില്ലാത്തവർ

പാർട്ടി പുനസംഘടന നടക്കുന്ന കാലമായതിനാൽ പാർട്ടി നേതാക്കൾ കാണാൻ വരാറുണ്ടെന്നും ഇതിനെ മറ്റൊരു രീതിയിൽ ചിത്രീകരിക്കരുതെന്നും വി.ഡി സതീശൻ.

V D Satheesan against congress group workers  Congress A and I group discussions  VD Satheesan against kerala government  congress group meetings  കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾക്കെതിരെ വി.ഡി സതീശൻ  ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നത് പണിയില്ലാത്തവർ  കോൺഗ്രസ് എ, ഐ ഗ്രൂപ്പ് ചർച്ചകൾ
'ഒരു പണിയുമില്ലാത്തവരാണ് കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനവുമായി നടക്കുന്നത്'; വി.ഡി.സതീശൻ
author img

By

Published : Feb 25, 2022, 12:17 PM IST

Updated : Feb 25, 2022, 12:37 PM IST

തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനവുമായി നടക്കുന്നത് ഒരു പണിയുമില്ലാത്തവരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. താൻ ഒരു ഗ്രൂപ്പിലും അംഗമല്ല. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് യോഗവും ഔദ്യോഗിക വസതിയിൽ നടന്നിട്ടില്ല. പാർട്ടി പുനസംഘടന നടക്കുന്ന കാലമായതിനാൽ പാർട്ടി നേതാക്കൾ കാണാൻ വരാറുണ്ട്.

എല്ലാ ജില്ലയിൽ നിന്നും ഇത്തരത്തിൽ നേതാക്കൾ എത്തുന്നുണ്ട്. ഇവർ കെ.പി.സി.സി പ്രസിഡന്‍റിനെയും കാണുന്നുണ്ട്. ഇതിനെ മറ്റൊരു രീതിയിൽ ചിത്രീകരിക്കരുതെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഈ വാർത്ത എവിടെ നിന്നെന്ന് അറിയാം. സർക്കാരിനെതിരെ പോരാട്ടം കടുപ്പിക്കുമ്പോൾ പുറകിലേക്ക് വലിക്കാനുള്ള നീക്കമാണിത്. ഇതുകൊണ്ട് പ്രതിപക്ഷം പിന്നോട്ട് പോകില്ല. സർക്കാരിന്‍റെ തെറ്റായ കാര്യങ്ങൾ പുറത്ത് കൊണ്ട് വരും. പ്രതിപക്ഷത്തിൽ ഒരു ഭിന്നതയുമില്ല. യോഗം ചേർന്ന് ആലോചിച്ചാണ് തീരുമാനമെടുക്കുന്നതെന്നും സതീശൻ പറഞ്ഞു.

'ഒരു പണിയുമില്ലാത്തവരാണ് കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനവുമായി നടക്കുന്നത്'

'കെഎസ്ഇബിയിലും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിലും വൻ അഴിമതി'

കഴിഞ്ഞ ഇടതു സർക്കാരിന്‍റെ കാലത്ത് കെഎസ്ഇബിയിലും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിലും വലിയ അഴിമതിയാണ് നടന്നത്. ഈ അഴിമതികളെ ന്യായീകരിക്കുകയാണ് നിയമസഭയിൽ മുഖ്യമന്ത്രി ചെയ്‌തത്. ഇത് പ്രതിപക്ഷം അംഗീകരിക്കില്ലെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

'ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്നു'

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ വർധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റപ്പെട്ട സംഭവങ്ങൾ ദിവസവും നടക്കുകയാണ്. ഗുണ്ടകളെ സിപിഎം സംരക്ഷിക്കുന്നതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനമൊഴിയണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

READ MORE: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം നിയമസഭയില്‍

Last Updated : Feb 25, 2022, 12:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.