ETV Bharat / city

വട്ടിയൂര്‍ക്കാവില്‍ രണ്ട് ദിവസത്തിനകം സ്ഥാനാര്‍ഥി ചിത്രം തെളിയും - മുരളീധരന്‍റെ പിന്‍ഗാമിയെ കാത്ത് വട്ടിയൂര്‍കാവ്

2016ൽ യു.ഡി.എഫും, ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാടിയ സംസ്ഥാനത്തെ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർകാവ്.

മുരളീധരന്‍റെ പിന്‍ഗാമിയെ കാത്ത് വട്ടിയൂര്‍കാവ്
author img

By

Published : Sep 22, 2019, 5:38 PM IST

തിരുവനന്തപുരം: കെ. മുരളീധരൻ കളമൊഴിഞ്ഞ വട്ടിയൂർകാവിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരം പൊടിപാറും. പ്രമുഖരെ കളത്തിലിറക്കി മത്സരം കൊഴുപ്പിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് മൂന്ന് മുന്നണികളും. 2016ൽ യു.ഡി.എഫും, ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാടിയ സംസ്ഥാനത്തെ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർകാവ്.

യു.ഡി.എഫിന്‍റെ സാധ്യതാ പട്ടികയിൽ പ്രമുഖരുടെ നിര തന്നെയുണ്ട്. മനുഷ്യാവകാശ കമ്മീഷൻ അംഗവും, മുൻ ഡി.സി.സി പ്രസിഡന്‍റും, മുൻ എം.എൽ.എയുമായ ഡോ.കെ.മോഹൻകുമാറിനാണ് പട്ടികയിൽ മുൻതൂക്കം. നിലവിൽ ഡിസിസി പ്രസിഡന്‍റായ നെയ്യാറ്റിൻകര സനൽ, മുൻ എം.പിയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എൻ.പീതാംബരകുറുപ്പ് , മുൻ എം.എൽ.എ തമ്പാനൂർ രവി എന്നിവരും സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള പി.സി വിഷ്ണുനാഥ്, ജ്യോതി വിജയകുമാർ എന്നീ പേരുകളും അണിയറയിൽ ഉണ്ട്.

യുഡിഎഫ് സാധ്യതാ പട്ടികയുമായി തട്ടിച്ചു നോക്കുമ്പോൾ എൽ.ഡി.എഫിന് ദാരിദ്ര്യമാണെന്ന് പറയേണ്ടിവരും. കഴിഞ്ഞ തവണ മത്സരത്തിനിറങ്ങി മൂന്നാം സ്ഥാനത്തായ ഡോ. ടി.എൻ സീമയെ പാർട്ടി ഒരിക്കൽ കൂടി പരിഗണിക്കാനിടയില്ല. തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനാണ് മുൻതൂക്കം. പക്ഷേ ജാതി സമവാക്യങ്ങൾ പ്രശാന്തിന് തിരിച്ചടിയാകുമെന്ന് കരുതുന്നവർ കുറവല്ല. അങ്ങനെയെങ്കിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.ബിജു, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ് സുനിൽകുമാർ എന്നിവരിലൊരാൾ സ്ഥാനാർഥിയായേക്കും.

2016ൽ കുമ്മനം ഉയർത്തിയ ആവേശം തുടരാനാകും ബി.ജെ.പി ശ്രമം. അതാരെന്ന അന്വേഷണത്തിലാണ് ബി ജെ പി . ഉപതെരഞ്ഞെടുപ്പുകളിൽ ജില്ലാ പ്രസിഡന്‍റുമാർ മത്സരിക്കണം എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. പാലായിൽ കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ.ഹരി മത്സര രംഗത്തിറങ്ങിയത് അങ്ങനെയാണ്. വട്ടിയൂർകാവിലും ഇതാണ് നയമെങ്കിൽ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ് സ്ഥാനാർഥിയാകും. കേന്ദ്രമന്ത്രി വി.മുരളീധരൻ സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടാൽ സാധ്യത വി.വി.രാജേഷിനാണ്. അതേ സമയം എൻ.എസ്.എസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ.എസ്.എസുമായി അടുപ്പം പുലർത്തുന്ന സ്ഥാനാർഥിയെങ്കിൽ നറുക്കു വീഴുക എം.എസ് കുമാറിനാകും. ഇപ്പോൾ ഊഹാപോഹങ്ങൾ മാത്രമെങ്കിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വട്ടിയൂർകാവിന്‍റെ സ്ഥാനാർത്ഥി ചിത്രം തെളിയും.

Intro:കെ.മുരളീധരൻ കളമൊഴിഞ്ഞ വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരം പൊടിപാറും.പ്രമുഖരെ കളത്തിലിറക്കി മത്സരം കൊഴുപ്പിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് മൂന്ന് മുന്നണികളും. 2016ൽ യു.ഡി.എഫും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാടിയ സംസ്ഥാനത്തെ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർകാവ്. യു ഡി എഫിന്റെ സാധ്യതാ പട്ടികയിൽ പ്രമുഖരുടെ നിര തന്നെയുണ്ട്. മനുഷ്യാവകാശ കമ്മീഷൻ അംഗവും മുൻ ഡി സി സി പ്രസിഡന്റും മുൻ എം.എൽ എ യുമായ ഡോ.കെ.മോഹൻകുമാറിനാണ് പട്ടികയിൽ മുൻതൂക്കം. നിലവിൽ ഡിസിസി പ്രസിഡൻറായ നെയ്യാറ്റിൻകര സനൽ, മുൻ എംപിയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറുമായ എൻ.പീതാംബരകുറുപ്പ് , മുൻ എംഎൽഎ തമ്പാനൂർ രവി എന്നിവരും സ്ഥാനാർത്ഥി പട്ടിക യിൽ ഇടം പിടിച്ചിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള പിസി വിഷ്ണുനാഥ്, ജ്യോതി വിജയകുമാർ എന്നീ പേരുകളും അണിയറയിൽ ഉണ്ട്. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ എൽ ഡി എഫിന് സ്ഥാനാർത്ഥി ദാരിദ്ര്യമാണെന്ന് പറയാം. കഴിഞ്ഞ തവണ മത്സരത്തിനിറങ്ങി മൂന്നാം സ്ഥാനത്തായ ഡോ. ടി.എൻ.സീമയെ പാർട്ടി ഒരിക്കൽ കൂടി പരിഗണിക്കാനിടയില്ല. തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനാണ് മുൻ തൂക്കം. പക്ഷേ ജാതി സമ വാക്യങ്ങൾ പ്രശാന്തിന് തിരിച്ചടിയാകും എന്ന് കരുതുന്നവർ കുറവല്ല. അങ്ങനെയെങ്കിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ എന്നിവരിലൊരാൾ സ്ഥാനാർത്ഥിയായേക്കും. ഇത്ത'വണയും 2016ൽ കൂമ്മനം ഉയർത്തിയ ആവേശം തുടരാനാകും ബി ജെ പി ശ്രമം. അതിനാര് എന്ന അന്വേഷണത്തിലാണ് ബി ജെ പി . ഉപതിരഞ്ഞെടുപ്പുകളിൽ ജില്ലാ പ്രസിഡന്റുമാർ മത്സരിക്കണം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പാലയിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരി മത്സര രംഗത്തിറങ്ങിയത് അങ്ങനെയാണ്. വട്ടിയൂർകാവിലും ഇതാണ് നയമെങ്കിൽ ബിജെപി ജില്ലാ പ്രസിഡൻറ് എസ്.സുരേഷ് സ്ഥാനാർത്ഥിയാകും. കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടാൽ സാധ്യത വി.വി.രാജേഷിനാണ്. അതേ സമയം എൻ.എസ്.എസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ എസ് എസുമായി അടുപ്പം പുലർത്തുന്ന സ്ഥാനാർത്ഥിയെങ്കിൽ നറുക്കു വീഴുക എം.എസ്.കുമാറിനാകും. ഇപ്പോൾ ഊഹാപോഹങ്ങൾ മാത്രമെങ്കിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വട്ടിയൂർകാവിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയും.
Body:കെ.മുരളീധരൻ കളമൊഴിഞ്ഞ വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരം പൊടിപാറും.പ്രമുഖരെ കളത്തിലിറക്കി മത്സരം കൊഴുപ്പിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് മൂന്ന് മുന്നണികളും. 2016ൽ യു.ഡി.എഫും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാടിയ സംസ്ഥാനത്തെ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർകാവ്. യു ഡി എഫിന്റെ സാധ്യതാ പട്ടികയിൽ പ്രമുഖരുടെ നിര തന്നെയുണ്ട്. മനുഷ്യാവകാശ കമ്മീഷൻ അംഗവും മുൻ ഡി സി സി പ്രസിഡന്റും മുൻ എം.എൽ എ യുമായ ഡോ.കെ.മോഹൻകുമാറിനാണ് പട്ടികയിൽ മുൻതൂക്കം. നിലവിൽ ഡിസിസി പ്രസിഡൻറായ നെയ്യാറ്റിൻകര സനൽ, മുൻ എംപിയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറുമായ എൻ.പീതാംബരകുറുപ്പ് , മുൻ എംഎൽഎ തമ്പാനൂർ രവി എന്നിവരും സ്ഥാനാർത്ഥി പട്ടിക യിൽ ഇടം പിടിച്ചിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള പിസി വിഷ്ണുനാഥ്, ജ്യോതി വിജയകുമാർ എന്നീ പേരുകളും അണിയറയിൽ ഉണ്ട്. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ എൽ ഡി എഫിന് സ്ഥാനാർത്ഥി ദാരിദ്ര്യമാണെന്ന് പറയാം. കഴിഞ്ഞ തവണ മത്സരത്തിനിറങ്ങി മൂന്നാം സ്ഥാനത്തായ ഡോ. ടി.എൻ.സീമയെ പാർട്ടി ഒരിക്കൽ കൂടി പരിഗണിക്കാനിടയില്ല. തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനാണ് മുൻ തൂക്കം. പക്ഷേ ജാതി സമ വാക്യങ്ങൾ പ്രശാന്തിന് തിരിച്ചടിയാകും എന്ന് കരുതുന്നവർ കുറവല്ല. അങ്ങനെയെങ്കിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ എന്നിവരിലൊരാൾ സ്ഥാനാർത്ഥിയായേക്കും. ഇത്ത'വണയും 2016ൽ കൂമ്മനം ഉയർത്തിയ ആവേശം തുടരാനാകും ബി ജെ പി ശ്രമം. അതിനാര് എന്ന അന്വേഷണത്തിലാണ് ബി ജെ പി . ഉപതിരഞ്ഞെടുപ്പുകളിൽ ജില്ലാ പ്രസിഡന്റുമാർ മത്സരിക്കണം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പാലയിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരി മത്സര രംഗത്തിറങ്ങിയത് അങ്ങനെയാണ്. വട്ടിയൂർകാവിലും ഇതാണ് നയമെങ്കിൽ ബിജെപി ജില്ലാ പ്രസിഡൻറ് എസ്.സുരേഷ് സ്ഥാനാർത്ഥിയാകും. കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടാൽ സാധ്യത വി.വി.രാജേഷിനാണ്. അതേ സമയം എൻ.എസ്.എസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ എസ് എസുമായി അടുപ്പം പുലർത്തുന്ന സ്ഥാനാർത്ഥിയെങ്കിൽ നറുക്കു വീഴുക എം.എസ്.കുമാറിനാകും. ഇപ്പോൾ ഊഹാപോഹങ്ങൾ മാത്രമെങ്കിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വട്ടിയൂർകാവിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയും.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.