തിരുവനന്തപുരം: വർക്കല ഐടിഐക്കായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്‍റെ തറക്കല്ലിടൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ വീഡിയോ കോൺഫറൻസിലൂടെ നിര്‍വഹിച്ചു. വർക്കലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തുവാൻ ഐടിഐ സ്ഥാപിതമായതോടെ സാധിച്ചു. 4 ട്രേഡുകളും 8 ബാച്ചുകളുമായി കഴിഞ്ഞ രണ്ട് വർഷമായി എൻഎസ്എസിന്‍റെ കെട്ടിടത്തിൽ വാടകയ്ക്കാണ് ഐടിഐ പ്രവർത്തിച്ചിരുന്നത്. ആറ് മാസം മുമ്പാണ് താലൂക്ക് ഓഫീസിനടുത്ത് 1.15 ഏക്കർ സ്ഥലം സർക്കാർ ഐടിഐക്കായി പതിച്ചു നല്‍കിയത്. ഇവിടെയാണ് 5.50 കോടി രൂപ ചിലവിൽ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ഇതിനുപുറമേ ചുറ്റുമതിലിനും ഗാർഡ് റൂമിനുമായി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ ഭൂമിയും കെട്ടിടവും കിട്ടുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐടിഐ കൂടിയാണ് വർക്കല. വർക്കല നഗരസഭയിൽവച്ച് നടന്ന ചടങ്ങിൽ വി.ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു.
വർക്കല ഐടിഐ കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടു - തിരുവനന്തപുരം വാര്‍ത്തകള്‍
5.50 കോടി രൂപ ചിലവിലാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.