ETV Bharat / city

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; അക്കൗണ്ട് ഓഫിസര്‍ക്ക് സസ്‌പെൻഷൻ - Vanchiyoor treasury fraud

വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറി ഓഫിസിലെ അക്കൗണ്ട് ഓഫിസർ ബിജു ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പണം മാറ്റിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രഷറി വകുപ്പ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

Vanchiyoor treasury fraud  വഞ്ചിയൂർ ട്രഷറി തട്ടിപ്പ്
വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; അക്കൗണ്ട് ഓഫിസര്‍ക്ക് സസ്‌പെൻഷൻ
author img

By

Published : Aug 1, 2020, 5:57 PM IST

തിരുവനന്തപുരം: ജില്ലാ കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് രണ്ട് കോടി മാറ്റിയ സംഭവത്തിൽ ട്രഷറിയിലെ അക്കൗണ്ട്‌സ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറി ഓഫിസിലെ അക്കൗണ്ട് ഓഫിസർ ബിജു ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പണം മാറ്റിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രഷറി വകുപ്പ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. 60 ലക്ഷം രൂപ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

മെയ് 31 ന് വിരമിച്ച ഓഫിസറുടെ പാസ് വേർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിരമിച്ച ഓഫിസർമാരുടെ പാസ് വേർഡ് റദ്ദാക്കണമെന്നാണ് ചട്ടം. ബ്രൗസറിൽ പാസ്‌വേഡ് സേവ് ചെയ്തിരുന്നത് തട്ടിപ്പിന് ഉപയോഗിച്ചോയെന്നും സംശയമുണ്ട്. അക്കൗണ്ടന്‍റ് ജനറലിന് അയച്ചുകൊടുക്കാനായി കണക്ക് പരിശോധിച്ചപ്പോഴാണ് പണത്തിൽ കുറവ് വന്നതായി കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.