തിരുവനന്തപുരം: ബാലരാമപുരം പെരിങ്ങമലയിൽ പുരുഷന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ബോധിനി നാഗർ ക്ഷേത്രത്തിനടുത്തുള്ള ആറ്റിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തിലധികം പഴക്കം വരും.
കമഴ്ന്ന നിലയിലിൽ കണ്ടെത്തിയ മൃതദേഹത്തിൽ മുണ്ടും ഷർട്ടുമായിരുന്നു വേഷം. ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.