ETV Bharat / city

ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ നിലപാടിന് എതിരെ പ്രതിഷേധം; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

നിയമസഭ സമ്മേളനങ്ങൾക്ക് ശേഷം ഏതു തരം സമരപരിപാടികൾ വേണമെന്ന് തീരുമാനിക്കുമെന്നും എംഎം ഹസൻ

mm hassan  യു.ഡി.എഫ്  എം.എം ഹസൻ  കെഎൻ ബാലഗോപാൽ  ജോജു ജോർജ്  കോൺഗ്രസ്  യുഡിഎഫ് കൺവീനർ
ഇന്ധനവിലയിൽ സംസ്ഥാനം പാവപ്പെട്ടവന്‍റെ നെഞ്ചത്ത് വണ്ടികയറ്റുന്നു; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്
author img

By

Published : Nov 5, 2021, 6:04 PM IST

തിരുവനന്തപുരം : സംസ്ഥാനം നികുതി കുറച്ച് ഇന്ധനവിലയില്‍ മാറ്റം വരുത്താത്തതിന് എതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. നിയമസഭ സമ്മേളനങ്ങൾക്ക് ശേഷം ഏതു തരം സമരപരിപാടികൾ വേണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.

ഇന്ധനവിലയിൽ സംസ്ഥാനം പാവപ്പെട്ടവന്‍റെ നെഞ്ചത്ത് വണ്ടികയറ്റുന്നു; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

കേന്ദ്രം സാധാരണക്കാരന്‍റെ പോക്കറ്റടിച്ചെങ്കിൽ സംസ്ഥാനം പാവപ്പെട്ടവന്‍റെ നെഞ്ചത്ത് വണ്ടികയറ്റുകയാണ്. ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ സാമ്പത്തിക സിദ്ധാന്തം കേട്ട് ആലപ്പുഴയുടെ തീരത്ത് ഇരുന്ന് പൊട്ടിച്ചിരിക്കുകയാണ്. സർക്കാരിന് ഇക്കാര്യത്തിൽ സൽബുദ്ധി തോന്നണം എന്നും ഹസൻ പറഞ്ഞു.

ALSO READ : എട്ടാം ക്ലാസുകാരും സ്‌കൂളിലേക്ക്.. ക്ലാസുകൾ ആരംഭിക്കാൻ ശുപാർശ

ജോജുവിന് എതിരായ അക്രമം നിർഭാഗ്യകരമെന്നാണ് എല്ലാ കോൺഗ്രസുകരുടെയും അഭിപ്രായം. വഴിതടയൽ സമരത്തോട് വ്യക്തിപരമായി വിയോജിപ്പാണ്. പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയാൻ ഇല്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.