തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ കൺട്രോൾ റൂം വിപുലീകരിച്ച് പ്രവർത്തനം തുടങ്ങി. നഗരസഭാങ്കണത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം എട്ട് വിഭാഗങ്ങളായാണ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് സംശയങ്ങൾ പരിഹരിക്കുന്നതിനും സഹായം തേടുന്നതിനും കൺട്രോൾ റൂമിലേക്ക് വിളിക്കാം.
also read: വാക്സിൻ രണ്ടാം ഡോസ് മൂന്ന് മാസത്തിന് ശേഷം എടുക്കുന്നതാണ് ഗുണകരമെന്ന് മുഖ്യമന്ത്രി
നഗരസഭ പരിധിയിലെ കൊവിഡ് രോഗികളെ കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് പുരോഗതി അന്വേഷിക്കും. രോഗികളുടെ ഗതാഗതത്തിനായി നഗരസഭ ആംബുലൻസ് സേവനം ആരംഭിച്ചിരുന്നു. രോഗികളുടെ വിവരങ്ങൾ ദിനംപ്രതി ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുന്നു.
നഗരവാസികൾക്ക് ആവശ്യമുള്ള സാധനങ്ങളും മരുന്നും വീട്ടിൽ എത്തിച്ചുനൽകുന്നതിനായി കൺസ്യൂമർ ഫെഡുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയതായി മേയർ ആര്യ രാജേന്ദ്രൻ. ഭക്ഷണം ആവശ്യമുള്ളവർക്ക് ജനകീയ ഹോട്ടൽ വഴി എത്തിച്ചുനൽകും.