തിരുവനന്തപുരം: ഓണത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കേ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ജില്ല കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസെ. കൊവിഡ് നിയന്ത്രണത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദശങ്ങള്‍ പാലിച്ച് ജനങ്ങള്‍ വീട്ടിലിരിക്കണം. ആഘോഷങ്ങളും വീടുകളിലൊതുക്കണം. ചന്തകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മൊബൈല്‍ സ്ക്വാഡുകള്‍ രൂപീകരിക്കും. ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസപ്പെടുത്താതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുകയെന്നും നവ്‌ജ്യോത് ഖോസെ അറിയിച്ചു.
തലസ്ഥാനത്ത് ഓണക്കാലത്തെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കലക്ടര്‍
ആഘോഷങ്ങളും വീടുകളിലൊതുക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മൊബൈല്‍ സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും കലക്ടര്‍ നവജ്യോത് സിംഗ് ഖോസെ പറഞ്ഞു.