ETV Bharat / city

ട്രഷറി തിരിമറി; ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചെന്ന് ട്രഷറി ഡയറക്ടര്‍

സബ് ട്രഷറിയിലെയും ജില്ലാ ട്രഷറിയിലെയും ഉദ്യോഗസ്ഥർക്കും,ഇൻഫർമേഷൻ സിസ്റ്റം മാനേജ്‌മെന്‍റ് സെല്ലിനും വീഴ്ച ഉണ്ടായതായും ട്രഷറി ഡയറക്ടർ എ.എം ജാഫർ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Treasury fraud  ട്രഷറി തട്ടിപ്പ്  വഞ്ചിയൂര്‍ തട്ടിപ്പ്  ട്രഷറി ഡയറക്ടര്‍  director of the treasury
ട്രഷറി തിരിമറി; ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചെന്ന് ട്രഷറി ഡയറക്ടര്‍
author img

By

Published : Aug 3, 2020, 3:31 PM IST

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ സബ് ട്രഷറിയിലെയും ജില്ലാ ട്രഷറിയിലെയും ഉദ്യോഗസ്ഥർക്കും വീഴ്ച ഉണ്ടായതായി ട്രഷറി ഡയറക്ടറുടെ റിപ്പോർട്ട്. ട്രഷറി ഡയറക്ട്രേറ്റിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്‌മെന്‍റ് സെല്ലിനും വീഴ്ച ഉണ്ടായതായും ട്രഷറി ഡയറക്ടർ എ.എം ജാഫർ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പ് നടത്തിയ സബ് ട്രഷറിയിലെ അക്കൗണ്ടന്‍റ് ബിജുലാലിന്‍റെ അക്കൗണ്ട് മരവിപ്പിക്കുന്നതിൽ അടക്കം കാലതാമസം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം സംഭവത്തിൽ കുടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ജില്ലാ ട്രഷറി ഓഫിസർ, ടെക്നിക്കൽ കോർഡിനേറ്റർ എന്നിവർക്കെതിരെയാണ് നടപടിക്ക് സാധ്യത. ബിജുലാലിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.