തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവില്‍ കഴിയുന്ന സീനിയർ അക്കൗണ്ടന്‍റ് എം.ബിജിലാൽ നൽകിയ ഇ -കോർട്ട് ജാമ്യാപേക്ഷ കോടതി മടക്കി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൊവിഡ് പശ്ചാത്തലത്തിൽ വഞ്ചിയൂരില്‍ ലോക്ക് ഡൗൺ നിലനിൽക്കുമ്പോളാണ് ഇ -കോർട്ട് സേവനങ്ങൾ നിലനിന്നിരുന്നത്. ഇതു മാറ്റിയ സാഹചര്യത്തിൽ നേരിട്ട് ജാമ്യാപേക്ഷകൾ ഫയൽ ചെയ്യണമെന്ന കാരണത്താലാണ് മുൻകൂര്‍ ജാമ്യ ഹർജി കോടതി മടക്കിയത്. മെയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്‍റ് പാസ്‌വേഡ് ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നിഗമനം.
ട്രഷറി തട്ടിപ്പ്; പ്രതിയുടെ ഇ -കോർട്ട് ജാമ്യാപേക്ഷ കോടതി മടക്കി - ഇ -കോർട്ട് ജാമ്യാപേക്ഷ
വഞ്ചിയൂരില്‍ ലോക്ക് ഡൗൺ നിലനിൽക്കുമ്പോളാണ് ഇ -കോർട്ട് സേവനങ്ങൾ നിലനിന്നിരുന്നത്. ഇതു മാറ്റിയ സാഹചര്യത്തിൽ നേരിട്ട് ജാമ്യാപേക്ഷകൾ ഫയൽ ചെയ്യണം.