ETV Bharat / city

ബസുടമകളുടെ ആവശ്യം ന്യായം; ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി - antony raju bus fare hike

വിദ്യാർഥികളുടെ കൺസെഷൻ ചാര്‍ജ് വർധിപ്പിക്കും. വിദ്യാർഥി സംഘടനകളുമായി ഇക്കാര്യം ചർച്ച നടത്തുമെന്നും മന്ത്രി ആൻ്റണി രാജു അറിയിച്ചു.

ബസ് ചാര്‍ജ് വര്‍ധനവ് ആന്‍റണി രാജു  ബസ് ചാര്‍ജ് കൂട്ടും  വിദ്യാർഥികള്‍ കൺസെഷൻ ചാര്‍ജ് വര്‍ധനവ്  സ്വകാര്യ ബസ് നിരക്ക് വര്‍ധനവ് ഗതാഗത മന്ത്രി  antony raju bus fare hike  student bus concession antony raju
ബസുടമകളുടെ ആവശ്യം ന്യായം; ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി
author img

By

Published : Mar 13, 2022, 12:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്‌ ചാർജ് വർധിപ്പിക്കുന്നത് ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. വിവിധ സംഘടനകളുമായി ചർച്ചകൾ നടത്തിയതിന് ശേഷം തീരുമാനമറിയിക്കും. നിലവിലെ സാഹചര്യത്തിൽ എപ്പോഴെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി ആൻ്റണി രാജു മാധ്യമങ്ങളോട്

ഇന്ധന വില ഉയരുമെന്ന സാഹചര്യത്തിൽ ബസുടമകളുടെ ആവശ്യം ന്യായമാണ്. പൊതുജനാഭിപ്രായം കണക്കിലെടുക്കുമെന്നും അതുവരെ ബസുടമകൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൺസെഷൻ നിരക്കും കൂട്ടും

വിദ്യാർഥികളുടെ കൺസെഷൻ ചാര്‍ജ് വർധിപ്പിക്കും. നിലവിൽ 2 രൂപയാണ് നിരക്ക്. 5 രൂപ നൽകി ബാക്കി വാങ്ങാൻ കുട്ടികൾക്ക് മടിയാണെന്നും മന്ത്രി പറഞ്ഞു. ബസുടമകളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണിത്. ഇത് സംബന്ധിച്ച് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥികളെ ബസിൽ കയറ്റിയില്ലെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കതിരെ കർശന നടപടിയുണ്ടാകും. പെർമിറ്റ് റദ്ദ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. നിലവിലെ നിരക്കിൽ വിദ്യാർഥികളെ കയറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കെഎസ്ആർടിസിയിലും പ്രതിസന്ധി

സ്വകാര്യ ബസുകളെക്കാൾ പ്രതിസന്ധിയാണ് കെഎസ്ആർടിസിയിൽ. നിരക്ക് വർധനവ് അത്യാവശ്യമാണ്. എന്നാൽ എടുത്ത് ചാടി പ്രഖ്യാപനമുണ്ടാകില്ല. അതേസമയം, ഡീസല്‍ ബൾക്ക് പർച്ചേസിന് വില വർധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: പഠിക്കുന്ന കാലത്ത് മർദിച്ചു; വർഷങ്ങൾക്കിപ്പുറം അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.