ETV Bharat / city

Kerala Bus Fare | സംസ്ഥാനത്ത് ബസ്‌ ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി - Transport Minister Antony Raju

പൊതുജനങ്ങള്‍ക്ക് ഭാരമാകാത്ത രീതിയില്‍ ചാർജ്‌ വര്‍ധനവ് (Kerala Bus Fare) എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ഗതാഗത മന്ത്രി (Kerala Transport Minister) ആന്‍റണി രാജു

BUS FARES MAY RAISE IN KERALA  PETROL PRICE  Transport Minister  Antony raju  justice Ramachandran commission  കേരളത്തിൽ ബസ്‌ ചാർജ് കൂട്ടും  പെട്രോൾ വില വർധനവ്  ആന്‍റണി രാജു  ഗതാഗത മന്ത്രി  ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ
സംസ്ഥാനത്ത് ബസ്‌ ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി
author img

By

Published : Nov 20, 2021, 7:10 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് (Kerala Bus fare) വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്ന് ഗതാഗത മന്ത്രി (Transport Minister Antony Raju) ആന്‍റണി രാജു. എത്ര രൂപ വര്‍ധിപ്പിക്കണമെന്നത് ചര്‍ച്ചകളിലൂടെ തീരുമാനിക്കും. ഇന്ധന വില വര്‍ധനവിന്‍റെ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനവെന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുജനങ്ങള്‍ക്ക് ഭാരമാകാത്ത രീതിയില്‍ ചാർജ്‌ വര്‍ധനവ് എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ (justice Ramachandran commission) ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കമ്മിഷനുമായി കൂടി ചര്‍ച്ച ചെയ്‌താകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബസുടമകളുമായി ശനിയാഴ്‌ച ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചാര്‍ജ് വര്‍ധനവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ബസുടമകളുടെ ആവശ്യം പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ല. തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: Bus fares in Kerala| ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമോ? തീരുമാനം ഇന്നറിയാം

ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ അതേപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് തുടര്‍ ചര്‍ച്ചകള്‍ എന്ന തീരുമാനത്തില്‍ യോഗം പിരിഞ്ഞത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി തത്വത്തില്‍ തീരുമാനിച്ചിരുന്നു. എത്ര രൂപയുടെ വര്‍ധനവ് എന്നത് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും തീരുമാനത്തിന് വിടുകയായിരുന്നു. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം നിരക്ക് വര്‍ധനയാകാം എന്നതാണ് സര്‍ക്കാര്‍ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.