തിരുവനന്തപുരം: പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് എന്നി ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.
ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് കേരള എക്‌സ്പ്രസില്‍ യാത്ര അനുവദിക്കും. ഇതു കണക്കിലെടുത്ത് കേരള എക്‌സ്പ്രസിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.
Also read: തൃശൂരില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; റെയില്‍ ഗതാഗതം തടസപ്പെട്ടു