തിരുവനന്തപുരം: ട്രെയിനിൽ യുവതിയെ ആക്രമിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബു കുട്ടനെ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുത്തു. അപസ്മാരം ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ 28ന് ഗുരുവായൂർ- പുനലൂർ എക്‌സ്‌പ്രസിലാണ് മുളന്തുരുത്തി സ്നേഹ നഗർ സ്വദേശിയായ യുവതി കവർച്ചയ്ക്കും ആക്രമണത്തിനും ഇരയായത്. ആക്രമണത്തിനിടെ രക്ഷപ്പെടാനായി ട്രെയിൻ നിന്ന് ചാടി പരിക്കേറ്റ യുവതി ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്. പത്തനംതിട്ട ചിറ്റാർ നിന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി യാത്ര തുടങ്ങിയത് എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.
also read: ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍