ETV Bharat / city

തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി; കടബാധ്യതയെന്ന് ആത്മഹത്യ കുറിപ്പ് - Trader commits suicide in thiruvananthapuram

വിജയകുമാറിന് 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ നിന്ന് വ്യക്തമാണ്.

തിരുവനന്തപുരത്ത് വ്യാപാരി തൂങ്ങി മരിച്ച നിലയില്‍  കടബാധ്യത ആത്മഹത്യ  കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി  മലയിന്‍കീഴ് പൊലീസ്  വ്യാപാരി തൂങ്ങി മരിച്ച നിലയില്‍  Trader commits suicide  Trader commits suicide in thiruvananthapuram  Trader commits suicide due to financial crisis
തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി; കടബാധ്യതയെന്ന് ആത്മഹത്യ കുറിപ്പ്
author img

By

Published : Jul 22, 2021, 3:00 PM IST

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു വ്യാപാരി കൂടി ആത്മഹത്യ ചെയ്‌തു. തിരുവനന്തപുരം തച്ചോട്ട്കാവ് പിടാരം സ്വദേശി വിജയകുമാറിനെയാണ് ഇന്ന് (ജൂലൈ 22) രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 15 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. 20 വര്‍ഷമായി സ്റ്റേഷനറി കട നടത്തുകയായിരുന്നു വിജയകുമാര്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക ഡൗണില്‍ കട തുറക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ബുദ്ധിമുട്ടിലായിരുന്നു.

ഭവന വായ്‌പയും വിദ്യാഭ്യാസ വായ്‌പയും അടക്കം ബാധ്യതയുണ്ട്. രാവിലെ വീടിന്‍റെ സണ്‍ഷെയ്‌ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയിന്‍കീഴ് പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Also Read: കണ്ണൂർ സെൻട്രൽ ജയിലിൽ മർദനം; തടവുകാരന് ഗുരുതര പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.