ETV Bharat / city

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കാഴ്ച്ചക്കാരാകില്ലെന്ന് ടിപി സെന്‍കുമാര്‍ - എന്‍ഡിഎ

രാജ്യം സുരക്ഷിതമായത് കഴിഞ്ഞ 5 വര്‍ഷത്തെ ഭരണം കൊണ്ടായിരുന്നു. കേരളത്തില്‍ പിണറായി തന്നെ ഓടിക്കാന്‍ നോക്കുകയായിരുന്നു എന്നും സെന്‍കുമാര്‍ പറഞ്ഞു.

ടിപി സെന്‍കുമാര്‍
author img

By

Published : Apr 4, 2019, 4:30 AM IST

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കാഴ്ച്ചക്കാരാകില്ലെന്ന് ടിപി സെന്‍കുമാര്‍
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചിത്രത്തിൽവലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ടിപി സെന്‍കുമാര്‍. മുമ്പ് എല്‍ഡിഎഫും യുഡിഎഫും ആണ് തെരഞ്ഞെടുപ്പില്‍ മുന്നില്‍ വരാറെങ്കിൽകഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അതില്‍ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. ആളുകള്‍ക്ക് വിവരം വച്ചിട്ടുണ്ടെന്നുംഅത് എന്‍ഡിഎക്ക് അനുകൂലമായി വോട്ടുചെയ്യുന്നതിന് പ്രധാന കാരണമാകുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമല്ല. എന്‍ഡിഎ കാഴ്ച്ചക്കാരുമല്ല .ഈ തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തില്‍ അധികം സീറ്റുകള്‍എന്‍ഡിഎ നേടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സുരക്ഷിതമായത് കഴിഞ്ഞ 5 വര്‍ഷത്തെ ഭരണം കൊണ്ടായിരുന്നു. കേരളത്തില്‍ പിണറായി തന്നെ ഓടിക്കാന്‍ നോക്കുകയായിരുന്നു എന്നും സെന്‍കുമാര്‍ പറഞ്ഞു. പൊലീസിനെ വരെ ദുരുപയോഗം ചെയ്ത ഗവണ്‍മെന്‍റാണിതെന്നും മുഖ്യമന്ത്രിയുടെ ആഗ്രഹങ്ങള്‍ അല്ല നിയമങ്ങളെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.