തിരുവനന്തപുരം : കോവളത്തിന്‍റെ ആഗോള ടൂറിസം പെരുമയെ പ്രശംസിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിദേശ വിനോദസഞ്ചാരികളില്‍ പലര്‍ക്കും കേരളമെന്നാല്‍ കോവളമാണ്. അവര്‍ക്ക് കോവളമെന്നേ അറിയൂ, കേരളം എന്നറിയില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അന്താരാഷ്ട്ര പ്രശസ്‌തിയുള്ള കോവളം നിലവില്‍ പലതരത്തിലുളള പ്രതിസന്ധികള്‍ നേരിടുകയാണ്. കോവളത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also read: 'പൊലീസ് ആറാടുകയാണ്' ; കെ റെയിലിന്‍റെ പേരില്‍ നടക്കുന്നത് 'കെ ഗുണ്ടായിസ'മെന്ന് പി.സി വിഷ്ണുനാഥ്
ചോദ്യോത്തരവേളയില്‍ കോവളം എംഎല്‍എ എം വിന്‍സെന്‍റ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പത്തുവര്‍ഷമായി നിര്‍ത്തിവച്ചിരിക്കുന്ന കോവളത്തെ ടൂറിസം ഡെവലപ്‌മെന്‍റ് കൗണ്‍സില്‍ പുനരുജ്ജീവിപ്പിയ്ക്കണമെന്ന
ആവശ്യമാണ് എം വിന്‍സെന്‍റ് എംഎല്‍എ ഉന്നയിച്ചത്.