ETV Bharat / city

ബൈക്കപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം - ബൈക്കപകടം വിദ്യാര്‍ഥികള്‍ മരണം

അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന

three students killed in accident  bike accident in peerorkada in thiruvanthapuram  പേരൂര്‍ക്കടയില്‍ ബൈക്കപകടത്തില്‍ മൂന്ന്‌ വിദ്യാര്‍ഥികള്‍ മരിച്ചു  പേരൂര്‍ക്കടയിലെ ബൈക്കപകടം
ബൈക്കപകടത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
author img

By

Published : Jan 4, 2022, 7:58 PM IST

Updated : Jan 4, 2022, 9:33 PM IST

തിരുവനന്തപുരം: പേരൂർക്കടയിൽ ബൈക്കപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. നെടുമങ്ങാട് സ്വദേശികളായ ബിനീഷ് (16), സ്റ്റെഫിൻ (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്.

പേരൂര്‍ക്കട വഴയില പെട്രോൾ പമ്പിന് സമീപത്ത് വൈകീട്ട് 4. 50 നാണ് അപകടമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികളായ മൂവരും സഞ്ചരിച്ച ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി വഴിയോരത്തെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

ബൈക്കപകടത്തിന്‍റെ ദൃശ്യങ്ങള്‍

ബൈക്കിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. വിദ്യാർഥികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബിനീഷ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു മൂവരും. പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:മദ്യപിച്ച് കാര്‍ ഓടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചു ; എ.എസ്‌.ഐയും സുഹൃത്തുക്കളും പിടിയില്‍

Last Updated : Jan 4, 2022, 9:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.