തിരുവനന്തപുരം: ഒരു സംഘം ആളുകള്‍ സാലറി ചലഞ്ചിനെ തകർക്കാൻ ശ്രമിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. അവരുമായി ചർച്ച ചെയ്തതിനു ശേഷം സമവായമാകുന്നില്ലെങ്കിൽ സാലറി ചലഞ്ചിൽ എന്തു വേണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
സാലറി ചലഞ്ചിൽ സ്വമേധയാ സംഭാവന നൽകേണ്ടതാണ്. ആരെയും നിർബന്ധിച്ചിട്ടില്ല. ജീവനക്കാർക്ക് നല്ല മനസുണ്ടാകട്ടെയെന്ന് ആശിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. അതു കൂടാതെ ഈ മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടതുണ്ടോയെന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. പതിനായിരം കോടി രൂപ വരുമാനം ഉണ്ടാകേണ്ടിയിരുന്നിടത്ത് കേന്ദ്ര സഹായം ഉൾപ്പെടെ ആകെ രണ്ടായിരം കോടി രൂപ മാത്രമാണ് ലഭിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.