തിരുവനന്തപുരം : നഗരത്തിലെ മാലിന്യ സംസ്‌കരണ സംവിധാനം താറുമാറായെന്ന ആരോപണവുമായി തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം.
നഗരത്തിലെ വിവിധ മേഖലകളിൽ ചപ്പുചവറുകൾ കുന്നുകൂടിയെന്ന് ബിജെപി കൗൺസിലർമാർ ചൂണ്ടിക്കാട്ടി. അതേസമയം ആരോപണം ഭരണപക്ഷം തള്ളി.
ഉറവിട മാലിന്യ സംസ്‌കരണത്തിൻ്റെ ഭാഗമായി നഗരത്തിലെ വീടുകളിൽ കിച്ചൻ ബിന്നുകൾ സ്ഥാപിച്ച പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം പ്രതിപക്ഷം ആവർത്തിച്ചു.
കിച്ചൻ ബിൻ പ്രവർത്തനത്തിന് അനുബന്ധ സാമഗ്രികൾ എത്തിക്കാനും സർവീസ്
നൽകാനും കരാറെടുത്ത ഏജൻസികളെ ഇപ്പോൾ കാണാനില്ല. നഗര ശുചീകരണം താളം തെറ്റി.
ALSO READ: കോർപ്പറേഷൻ കൗൺസിലറുടെ ഭർത്താവിനെ കൊല്ലാൻ ശ്രമമെന്ന് പരാതി
തുമ്പൂർമുഴി മാലിന്യസംസ്‌കരണത്തിനും മറ്റുമായി നിയോഗിക്കപ്പെട്ട ശുചീകരണ തൊഴിലാളികളെ ഇപ്പോൾ മറ്റു ചില ജോലികളാണ് ഏൽപ്പിച്ചിരിക്കുന്നത്.
ശുചീകരണത്തൊഴിലാളികളുടെ അശാസ്ത്രീയ വിന്യാസം നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മാലിന്യം കുന്നുകൂടുന്ന പശ്ചാത്തലത്തിൽ നഗരസഭ ഇപ്പോൾ പിന്തുടരുന്നത് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനമാണോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.