ETV Bharat / city

വീടിൻ്റെ മുൻവാതിൽ തകർത്ത് മോഷണം ; ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ കവര്‍ന്നു

മെയിൻ സ്വിച്ച് ഓഫാക്കി മുൻവശത്തെ വാതിലിന്‍റെ പൂട്ടുപൊളിച്ച് അകത്ത് കടന്നായിരുന്നു മോഷണം

Thiruvananthapuram Nedumangad Theft  Nedumangad Theft  Thiruvananthapuram Theft  വീടിൻ്റെ മുൻവാതിൽ തകർത്ത് മോഷണം  മോഷണം  നെടുമങ്ങാട് മോഷണം  തിരുവനന്തപുരം മോഷണം
വീടിൻ്റെ മുൻവാതിൽ തകർത്ത് മോഷണം
author img

By

Published : Sep 15, 2021, 10:46 PM IST

തിരുവനന്തപുരം : നെടുമങ്ങാട് വീടിന്‍റെ മുൻ വാതിൽ തകർത്ത് മോഷണം. കരിപ്പൂര് പോസ്റ്റ് ഓഫിസിന് സമീപം കൃഷ്‌ണാലയത്തിൽ ഉണ്ണികൃഷ്‌ണന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 1,26,500 രൂപ അപഹരിച്ചെന്നാണ് കരകുളം ഹെൽത്ത് ഇൻസ്പെക്‌ടർ കൂടിയായ ഉണ്ണികൃഷ്‌ണന്‍റെ പരാതി.

വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മെയിൻ സ്വിച്ച് ഓഫ് ചെ്യ്‌തതിനുശേഷം മുൻവശത്തെ വാതിലിന്‍റെ പൂട്ടുപൊളിച്ച് അകത്ത് കടന്നാണ് മോഷണം. കബോഡുകളും കിടപ്പുമുറിയിലെ അലമാരയും കുത്തി തുറക്കുകയായിരുന്നു.

വീടിൻ്റെ മുൻവാതിൽ തകർത്ത് മോഷണം; ഒരു ലക്ഷത്തിലധികം രൂപ അപഹരിച്ചതായി പരാതി

ALSO READ: വില്‍പ്പനയ്‌ക്കെത്തിച്ച 7 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പാരിപ്പള്ളിയിൽ പോയപ്പോഴാണ് കവര്‍ച്ച നടന്നതെന്ന് ഉണ്ണികൃഷ്‌ണൻ പറയുന്നു. സ്വർണം കയ്യിൽ കരുതിയിരുന്നതിനാൽ നഷ്‌ടമായില്ല. സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.