തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്റ്റർപ്ലാനിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 194.33 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആറ് നിലകളുള്ള എംഎൽടി ബ്ലോക്ക്, 11 നിലകളുള്ള പീഡിയാട്രിക് ബ്ലോക്ക്, എട്ട് നിലകളിലായി സർജിക്കൽ ബ്ലോക്ക് എന്നിവയുടെ നിർമാണത്തിനായാണ് ഈ തുക അനുവദിച്ചത്. 16 ഓപ്പറേഷൻ തീയേറ്ററുകൾ അടങ്ങിയതാണ് സർജിക്കൽ ബ്ലോക്ക്. മെഡിക്കൽ കോളജിലെ സ്ട്രോക് സെന്‍ററിനെ സമഗ്ര സ്ട്രോക്ക് സെന്‍റർ ആയി വികസിപ്പിക്കും. സ്റ്റോക്ക് ക്ലബ്ബിൽ പോലെയുള്ള നൂതന സൗകര്യങ്ങളിലൂടെ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ പ്രവർത്തനസജ്ജമായ പുതിയ മെഷീനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്തകള്‍
മാസ്റ്റർപ്ലാനിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 194.33 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ