ETV Bharat / city

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ജില്ല സി ​കാറ്റ​ഗറിയിൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചു - kerala covid review meeting

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയെ സി കാറ്റ​ഗറിയിൽ ഉള്‍പ്പെടുത്തുന്നത്

തിരുവനന്തപുരം കൊവിഡ് വ്യാപനം തിരുവനന്തപുരം സി കാറ്റ​ഗറി തലസ്ഥാനം കൂടുതൽ നിയന്ത്രണം മുഖ്യമന്ത്രി കൊവിഡ് അവലോകന യോ​ഗം thiruvananthapuram covid c category thiruvananthapuram covid restrictions kerala covid review meeting covid cases in kerala
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ജില്ല സി ​കാറ്റ​ഗറിയിൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചു
author img

By

Published : Jan 24, 2022, 7:35 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികളാണെങ്കിലാണ് ആ ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയെ സി കാറ്റ​ഗറിയിൽ ഉള്‍പ്പെടുത്തുന്നത്.

Also read: കൊവിഡ് വ്യാപനം: പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്താനേ അനുമതിയുള്ളൂ. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

ഇതിന് പുറമേ ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓണ്‍ലൈനിലൂടെ മാത്രമേ നടത്താനാകൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല. കോളജുകള്‍ ക്ലസ്റ്ററുകളാവുകയാണെങ്കില്‍ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നൽകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

Also read: കൊവിഡ്‌ മുക്തനായി വിഎസ്‌ അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

നിലവില്‍ രോഗ വ്യാപനം തടയുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പരിശോധനയും യോഗത്തില്‍ നടന്നു. 8 ജില്ലകളെ ബി കാറ്റ​ഗറിയിൽ ഉള്‍പ്പെടുത്തി. ഈ ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.