ETV Bharat / city

നോ ടൈം റ്റു ഡൈ,വെനം 2 എന്നിവയില്‍ തുടക്കം ; രണ്ടുഡോസുകാര്‍ മാത്രം പ്രായോഗികമല്ലെന്ന് ഉടമകൾ - രണ്ട് ഡോസ്‌ എടുത്തവർക്ക് മാത്രം പ്രവേശനാനുമതി

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും പ്രവേശനം അനുവദിക്കണമെന്ന് തിയേറ്റർ ഉടമകള്‍

കൊവിഡ് രണ്ട് ഡോസ്  കേരളത്തിലെ തിയേറ്റർ  കേരളത്തിലെ തിയേറ്ററുകൾ തുറന്നു  കേരളത്തിൽ തീയേറ്റർ തുറന്നു  Kerala THEATRE REOPENING  Kerala THEATRE REOPENING news  THEATRE REOPENING news  TWO DOSE COVID DOSE STRATERGY  TWO DOSE COVID DOSE STRATERGY in THEATRE  രണ്ട് ഡോസ്‌ എടുത്തവർക്ക് മാത്രം പ്രവേശനാനുമതി  കൊവിഡ് ഡോസ്‌ സ്‌ട്രാറ്റർജി
രണ്ട് ഡോസ്‌ എടുത്തവർക്ക് മാത്രം പ്രവേശനാനുമതി; പ്രായോഗികമല്ലെന്ന് തിയേറ്റർ ഉടമകൾ
author img

By

Published : Oct 27, 2021, 3:27 PM IST

Updated : Oct 27, 2021, 4:06 PM IST

തിരുവനന്തപുരം : കൊവിഡിൻ്റെ പശ്ചാത്തലത്തിൽ നീണ്ട 19 മാസങ്ങൾ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കാണികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് പ്രദർശനത്തിനെത്തിയ ആദ്യ ചിത്രങ്ങൾ.

അതേസമയം രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് തിയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശനം അനുവദിക്കണമെന്ന് ഉടമകളുടെ സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് തിയേറ്റർ ജീവനക്കാരും ഉടമകളും പറയുന്നു.

നോ ടൈം റ്റു ഡൈ,വെനം 2 എന്നിവയില്‍ തുടക്കം ; രണ്ടുഡോസുകാര്‍ മാത്രം പ്രായോഗികമല്ലെന്ന് ഉടമകൾ

ALSO READ: മിഴി തുറന്ന് ബിഗ് സ്ക്രീൻ, പ്രതീക്ഷയോടെ തിയേറ്റര്‍ ഉടമകള്‍

പകുതി സീറ്റുകളിൽ മാത്രമാണ് പ്രവേശനം. സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർബന്ധമാണ്. പ്രദർശന ഇടവേളകളിൽ തിയേറ്ററുകൾ അണുവിമുക്തമാക്കണം. രണ്ടുഡോസ് വാക്‌സിൻ എടുത്തവരെ മാത്രം പ്രവേശിപ്പിക്കാനാണ് സർക്കാർ നിർദേശം.

Last Updated : Oct 27, 2021, 4:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.