ETV Bharat / city

കുട്ടിക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ നിർദേശം

ഇതര സംസ്ഥാനക്കാരായ നാടോടികൾ, തൊഴിലാളികൾ, കച്ചവടക്കാർ എന്നിവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് കമ്മിഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്

child abduction  The Human Rights Commission  തട്ടിക്കൊണ്ടുപോകല്‍  മനുഷ്യാവകാശ കമ്മിഷൻ  ഡിജിപി
കുട്ടിക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ നിർദേശം
author img

By

Published : Aug 27, 2020, 6:09 PM IST

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദേശം. ഇതര സംസ്ഥാനക്കാരായ നാടോടികൾ, തൊഴിലാളികൾ, കച്ചവടക്കാർ എന്നിവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടും ഇവരെ നിരീക്ഷിക്കുന്നതിന്‍റെ വിശദാംശങ്ങളും സെപ്റ്റംബർ 30നകം സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശിച്ചിരിക്കുന്നത്.

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ ദേവനന്ദ എന്ന പെൺകുട്ടി മുങ്ങിമരിച്ച പശ്ചാത്തലത്തിൽ നാടോടികളുടെ വിശദാംശങ്ങൾ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് പൊലീസ് ഹാജരാക്കിയത്. ഇതെത്തുടർന്നാണ് വിശദമായ റിപ്പോർട്ട് ഡിജിപിയോട് ആവശ്യപ്പെട്ടത്. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജുവാണ് നാടോടികളെ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.