തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് ക്രമീകരിച്ച ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. പത്തുമണി മുതല്‍ നാലുമണി വരെയാണ് തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. റെഡ് സോണിലുള്ള നാല് ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗമാണ് തീരുമാനമെടുത്തത്. റെഡ് സോണിലുള്ള നാല് ജില്ലകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ജില്ലകളില്‍ കൊവിഡ് 19 പടരുന്നതില്‍ കുറവുണ്ടെന്ന വിലയിരുത്തലിലാണ് യോഗം സമയം പുനക്രമീകരിച്ചത്.