തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയം ബുധനാഴ്‌ച തുടങ്ങും. 80 കേന്ദ്രങ്ങളിലായി 25000 അധ്യാപകര്‍ പങ്കെടുക്കും. 18ന് നടക്കേണ്ട പരീക്ഷ മഴയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. പരീക്ഷകളുടെ പുതിയ തീയതി തീരുമാനിച്ചിട്ടില്ല.
അഞ്ചു പേരുള്ള ഒരു ബാച്ചില്‍ അധ്യാപകര്‍ ആരെങ്കിലും വന്നില്ലെങ്കില്‍ ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ട 26 ഉത്തര കടലാസുകള്‍ മറ്റ് അധ്യാപകര്‍ നോക്കണമെന്ന നിര്‍ദേശത്തോട് അധ്യാപക സംഘടനകള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഉത്തര സൂചിക തയ്യാറാക്കാന്‍ പരിചയ സമ്പന്നര്‍ക്ക് പകരം ജൂനിയര്‍ അധ്യാപകരെ നിയോഗിച്ചെന്നും ആക്ഷേപമുണ്ട്.
അതേസമയം പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്‌മെന്‍റ് പ്രകാരമുള്ള പ്രവേശനം നാളെ അവസാനിക്കും. ഇതുവരെ 90 ശതമാനം സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയായെന്നാണ് വിവരം. കമ്യൂണിറ്റി, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ ബാക്കിയുള്ള സീറ്റുകളുടെ എണ്ണം കൂടി കണക്കാക്കിയ ശേഷം സീറ്റ് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
READ MORE: മഴ മുന്നറിയിപ്പ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്‌ച വരെ അവധി