ETV Bharat / city

ശിവശങ്കറിന്‍റെ അറസ്‌റ്റ് തടയാൻ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി - സ്വര്‍ണക്കടത്ത് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍

അറസ്റ്റ് ചെയ്താൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന വ്യാഖ്യാനം ദുരുദ്ദേശ്യപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

cm press meet latest news  Shivashankar latest news  ശിവശങ്കരിന്‍റെ അറസ്‌റ്റ്  മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം  സ്വര്‍ണക്കടത്ത് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  പിണറായി വിജയൻ വാര്‍ത്തകള്‍
ശിവശങ്കറിന്‍റെ അറസ്‌റ്റ് തടയാൻ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 19, 2020, 8:39 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് തടയാൻ സർക്കാർ ശ്രമിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമെന്ന് മുഖ്യമന്ത്രി. കുറ്റകൃത്യത്തിൽ പങ്കെടുക്കുന്ന ആരെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ട്. അത് തടയാൻ സർക്കാരിന് കഴിയില്ല. അറസ്റ്റ് ചെയ്താൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന വ്യാഖ്യാനം ദുരുദ്ദേശ്യപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

ഏത് പ്രധാനി ആണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നാണ് സർക്കാർ നിലപാട്. കസ്റ്റംസാണ് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ഡിസ്ചാർജ് ചെയ്യുന്നതുമൊക്കെ വൈദ്യശാസ്ത്രപരമായ കാര്യങ്ങളാണ്. അതിൽ സർക്കാരിനു പങ്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നയതന്ത്ര ബാഗേജ് വഴി നടന്ന കുറ്റകൃത്യത്തിന്‍റെ വേരുകൾ കണ്ടെത്തി മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന് സർക്കാർ കത്തെഴുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.