തിരുവനന്തപുരം: മാലിയിൽ നിന്ന് കപ്പലിൽ കൊച്ചിയിലെത്തിയ യാത്രക്കാരെ പ്രത്യേക പരിശോധനക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കപ്പലിൽ വന്ന മൂന്ന് പേർക്ക് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 17 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായി 3732 പേരാണ് വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തിയത്. റോഡ് മാർഗം 47151 പേര്‍ എത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. 123972 പാസുകൾ ഇതുവരെ അനുവദിച്ചതായും 4694 ട്രെയിൻ പാസുകള്‍ നൽകിയതായും അദ്ദേഹം പറഞ്ഞു. ബാർബർ ഷോപ്പുകളും, ബ്യൂട്ടി പാർലറുകളും തുറന്ന് വൃത്തിയാക്കാൻ അനുമതി നൽകുമെന്നും സർക്കാർ ഓഫീസുകൾക്ക് അവധി നൽകുന്ന കാര്യം പുനപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിയില്‍ നിന്ന് എത്തിയവരെ പ്രത്യേക പരിശോധനക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി - pinarayi vijayan press meet
17 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായി 3732 പേരാണ് വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തിയത്. റോഡ് മാർഗം 47151 പേര്‍ എത്തിയതായും മുഖ്യമന്ത്രി