തിരുവനന്തപുരം: താലിബാനില്‍ മലയാളി സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്. അഫ്‌ഗാനിസ്ഥാനില്‍ വിജയമാഘോഷിക്കുന്ന താലിബാന്‍ സംഘത്തിന്‍റെ വീഡിയോയും തരൂര്‍ ട്വിറ്ററില്‍ പങ്കു വച്ചു.
കാബൂളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് വിജയം ഉറപ്പാക്കിയ താലിബാന്‍ സംഘത്തിലൊരാള്‍ സന്തോഷം കൊണ്ട് കരയുന്നതാണ് വീഡിയോ. ഇതില്‍ തോക്കേന്തിയവരിലൊരാള്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം.
-
It sounds as if there are at least two Malayali Taliban here — one who says “samsarikkette” around the 8-second mark & another who understands him! https://t.co/SSdrhTLsBG
— Shashi Tharoor (@ShashiTharoor) August 17, 2021 " class="align-text-top noRightClick twitterSection" data="
">It sounds as if there are at least two Malayali Taliban here — one who says “samsarikkette” around the 8-second mark & another who understands him! https://t.co/SSdrhTLsBG
— Shashi Tharoor (@ShashiTharoor) August 17, 2021It sounds as if there are at least two Malayali Taliban here — one who says “samsarikkette” around the 8-second mark & another who understands him! https://t.co/SSdrhTLsBG
— Shashi Tharoor (@ShashiTharoor) August 17, 2021
വീഡിയോയില്‍ നിന്ന് രണ്ട് പേര്‍ മലയാളികളാണെന്നാണ് മനസിലാക്കുന്നത്. വീഡിയോയുടെ എട്ടാമത്തെ സെക്കന്‍ഡില്‍ ഒരാള്‍ മലയാളത്തില്‍ സംസാരിക്കട്ടെ എന്ന് പറയുന്നുണ്ട്. മറ്റൊരാള്‍ അതിനോട് പ്രതികരിക്കുന്നുണ്ടെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
അഫ്‌ഗാൻ സേനയുമായി ഒരു മാസം തുടര്‍ച്ചയായി നടത്തിയ ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഞായറാഴ്‌ച താലിബാൻ കാബൂളിൽ പ്രവേശിച്ചത്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം പിടിച്ചടക്കിയതിന് ശേഷമായിരുന്നു താലിബാന്‍ കാബൂളിലേക്ക് മുന്നേറിയത്. തുടര്‍ന്ന് തന്ത്രപ്രധാന കേന്ദ്രം വരുതിയിലാക്കി. ഇതോടെയാണ് അധികാര കൈമാറ്റത്തിന് കളമൊരുങ്ങിയത്.
അതേസമയം, അഫ്‌ഗാന്‍റെ അധികാര കൈമാറ്റം സംബന്ധിച്ച് താലിബാൻ നേതാക്കൾ ദോഹയിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ഭാവി സർക്കാരിനെ കുറിച്ച് ദോഹയിൽ ചർച്ചകൾ നടക്കുന്നതായും സർക്കാരിന്‍റെ ഘടനയും, അംഗങ്ങളുടെ പേരും ഉൾപ്പെടെ ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Read more: അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണം; താലിബാൻ ദോഹയിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ട്