തിരുവനന്തപുരം :മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം പേറി നരക ജീവിതം നയിക്കുകയാണ് തമ്പാനൂരിലെ അൻപതോളം കുടുംബങ്ങൾ. ആമയിഴഞ്ചൻ തോടിൻ്റെ ചെങ്കൽചൂള മുതൽ തമ്പാനൂർ ജുമാ മസ്ജിദ് വരെയുള്ള വശങ്ങളിൽ താമസിക്കുന്നവരാണ് ദുരിതമനുഭവിക്കുന്നത്. മാലിന്യം നീക്കാനോ തോടിന്‍റെ ഒഴുക്ക് പുനസ്ഥാപിക്കാനോ നഗരസഭ തയ്യാറാകാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം.
വാർഡ് കൗൺസിലർ മുതൽ സ്ഥലം എംഎൽഎ വരെയുള്ള എല്ലാവരോടും പലവട്ടം ആവശ്യപ്പെട്ടിട്ടും ആരും ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ പറയുന്നു.
