ETV Bharat / city

ടെക്‌സ്റ്റൈല്‍ ജീവനക്കാരനെ മര്‍ദിച്ച സംഘം പിടിയില്‍ - textile staff attacked

കടയ്‌ക്കുള്ളില്‍ വച്ച് പുകവലിക്കരുത് എന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രതികൾ ബിനുവിനെ മര്‍ദിച്ചത്

ടെക്‌സ്റ്റൈല്‍ ജീവനക്കാരൻ  നെടുമങ്ങാട്  പ്രതികൾ പിടിയില്‍  textile staff attacked  nedumaga crime news
ടെക്‌സ്റ്റൈല്‍ ജീവനക്കാരനെ മര്‍ദിച്ച സംഘം പിടിയില്‍
author img

By

Published : Jan 20, 2020, 4:55 PM IST

തിരുവനന്തപുരം: നെടുമങ്ങാട് ടെക്‌സ്റ്റൈല്‍ ജീവനക്കാരനെ ക്രൂരമായി മർദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ വിഷ്‌ണു, അനന്ദു, ഷിജിൻ, അരുൺ എന്നിവരാണ് പിടിയിലായത്. 2019 ഡിസംബർ 22ന് രാത്രി പഴകുറ്റിയിലെ തുണിക്കടയില്‍ വച്ച് ബിനുവിനെ സംഘം മര്‍ദിക്കുകയായിരുന്നു. കടയ്‌ക്കുള്ളില്‍ വച്ച് പുകവലിക്കരുത് എന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ബിനുവിനെ കല്ല്, കമ്പി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ബെംഗളൂരു, തമിഴ്‌നാട് എന്നീ സ്ഥലങ്ങളില്‍ ഒളിവിൽ പോയി. പ്രതികളെ നെടുമങ്ങാട് ഇൻസ്പെക്‌ടർ രാജേഷിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Intro:യുവാവിനെ ക്രൂരമായി മർദ്ധിച്ച പ്രതികൾ പിടിയിൽ.നെടുമങ്ങാട് സ്വദേശികളായ വിഷ്ണു, അനന്ദു, ഷിജിൻ, അരുൺ എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് പഴകുറ്റിയിൽ പ്രവർത്തിക്കുന്ന ഒരു ടെക്സ്റ്റയിൽസിലെ സ്റ്റാഫിനെ ഡിസംബർ 22 ന് രാത്രി കടയ്ക്ക് ഉള്ളിൽ നിന്നും പുകവലിക്കരുത് എന്നു പറഞ്ഞതിനെ തുടർന്നുള്ള തർക്കത്തിൽ സ്റ്റാഫ് ബിനുവിനെ കല്ല്, കമ്പി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ധിച്ചു. തുടർന്ന് ബിനു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു . നെടുങ്ങാട് പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ ബാംഗ്ലൂർ ,തമിഴ്നാട് എന്നീ സ്ഥലങ്ങിൽ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ നെടുമങ്ങാട് ഇൻസ്പെക്ടർ രാജേഷിൻ്റെ നേത്യത്യത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.Body:....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.