തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പരാതി ചമച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 18 വരെയാണ് റിമാന്‍ഡ് നീട്ടിയത്. എയർ ഇന്ത്യ സാറ്റ്സിലെ ഒൻപത് വനിത ജീവനക്കാരുടെ വ്യാജ ഒപ്പിട്ട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ എല്‍.എസ് സിബുവിനെതിരെ സ്വപ്‌ന കള്ള പരാതി നൽകിയെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.
Read more: വ്യാജ പരാതി ചമച്ച കേസിൽ സ്വപ്‌ന സുരേഷ് റിമാൻഡിൽ
ജില്ലയിൽ ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ ഓൺലൈൻ മുഖേനെയാണ് സ്വപ്‌നയെ കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.