ETV Bharat / city

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ തുറക്കും - കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 ആഴ്ചയ്ക്കകം

ടെക്‌നിക്കല്‍, പൊളിടെക്‌നിക്ക്, മെഡിക്കല്‍, ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ അവസാന വര്‍ഷ ക്ലാസുകളാണ് ആരംഭിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ഒരു ഡോസ് എങ്കിലും വാക്‌സിന്‍ പൂര്‍ത്തിയാക്കിയിരിക്കണം. സംസ്ഥാനത്ത് നിലവിലുള്ള രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെയുള്ള രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

sunday-lockdown-in-kerala-was-lifted-and-higher-education-institutions-will-reopen-from-october-4
ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ തുറക്കും
author img

By

Published : Sep 7, 2021, 6:56 PM IST

Updated : Sep 7, 2021, 7:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെക്‌നിക്കല്‍, പൊളിടെക്‌നിക്ക്, മെഡിക്കല്‍, ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ അവസാന വര്‍ഷ ക്ലാസുകളാണ് ആരംഭിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ഒരു ഡോസ് എങ്കിലും വാക്‌സിന്‍ പൂര്‍ത്തിയാക്കിയിരിക്കണം.

വാക്‌സിന്‍ എടുക്കാത്ത ഈ വിഭാഗത്തില്‍ പെട്ടവര്‍ ഈ ആഴ്ച തന്നെ ആദ്യ ഡോസ് വാക്‌സിന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. എല്ലാ സ്‌കൂള്‍ അധ്യാപകരും ഈ ആഴ്ച തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് 10 ദിവസത്തിനുള്ളില്‍ വ്യക്തത വരുത്തും.

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ തുറക്കും

രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

സംസ്ഥാനത്ത് നിലവിലുള്ള രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെയുള്ള രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 ആഴ്ചയ്ക്കകം എടുക്കാമെന്ന ഹൈക്കോടതി വിധിയോട് സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ യോജിപ്പാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

സംസ്ഥാന സര്‍ക്കാരിന്‍റെ അനുകൂല നിലപാട് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്രത്തെ അറിയിച്ച് അനുമതി നല്‍കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Sep 7, 2021, 7:33 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.