തിരുവനന്തപുരം: ജോലിയില്ലാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌ത യുവാവിന്‍റെ മൃതദേഹവുമായി ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ആത്മഹത്യ ചെയ്‌ത കുന്നത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനുവിന്‍റെ സഹോദരന് ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പിഎസ്‌സി എക്സൈസ് റാങ്ക് ലിസ്റ്റില്‍ 77-ാം സ്ഥാനത്തുള്ള ഉദ്യോഗാര്‍ഥിയായിരുന്ന അനുവിനെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റാങ്ക് ലിസ്‌റ്റിലുള്ള 66 പേര്‍ക്ക് നിയമനം നല്‍കിയ ശേഷം പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരുന്നു. ഇതില്‍ യുവാവ് അസ്വസ്ഥനായിരുന്നെന്നാണ് സൂചന. അനു ഇലക്‌ട്രിക് ജോലി ചെയ്താണ് പഠനത്തിനൊപ്പം കുടുംബം പുലര്‍ത്തിയിരുന്നത്.
യുവാവിന്‍റെ ആത്മഹത്യ; ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച - യുവമോര്‍ച്ച
യുവാവിന്‍റെ മൃതദേഹവുമായി ക്ലിഫ് ഹൗസിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.