തിരുവനന്തപുരം : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ആറ് തദ്ദേശസ്ഥാപന വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ ഏർപ്പെടുത്തി.
ആറ്റിങ്ങൽ നഗരസഭയിലെ നാല്, അഞ്ച്, പത്ത് വാർഡുകളിലും നെടുമങ്ങാട് നഗരസഭയിലെ 14, 20 വാർഡുകളിലും വർക്കല നഗരസഭയിലെ 24-ാം വാർഡിലുമാണ് കർശന നിയന്ത്രണം.
കൊവിഡ് വ്യാപനത്തിൻ്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ അനുപാതം എട്ടിന് മുകളിലെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
READ MORE: KERALA COVID: സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയര്‍ന്നു, 31,445 പേര്‍ക്ക് രോഗം
ബുധനാഴ്‌ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ.
രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രസ്‌തുത കടകള്‍ക്ക് തുറന്നുപ്രവർത്തിക്കാം. ആറ്റിങ്ങൽ നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായും എഡിഎം അറിയിച്ചു.