ETV Bharat / city

Omicron scare: കൊവിഡ് വാക്‌സിൻ എടുത്തില്ലെങ്കില്‍ കര്‍ശന നടപടി - വാക്‌സിനെടുക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് വീണ ജോർജ്

Covid vaccination programme: അനാവശ്യ കാരണങ്ങൾ പറഞ്ഞ് കൊവിഡ് വാക്‌സിനേഷനിൽ നിന്നും ഒഴിവാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

Covid vaccination programme kerala  Health minister Veena George on vaccination  omicron alert in Kerala  കേരളത്തിലെ കൊവിഡ് വാക്‌സിനേഷൻ പ്രോഗ്രാം  വാക്‌സിനെടുക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് വീണ ജോർജ്  കേരളത്തിൽ ഒമിക്രോൺ അലർട്ട്
കൊവിഡ് വാക്‌സിൻ എടുക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
author img

By

Published : Dec 2, 2021, 5:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അനാവശ്യ കാരണം പറഞ്ഞ് കൊവിഡ് വാക്‌സിൻ എടുക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞവും ആരംഭിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിൻ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്‌സിനെടുപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിച്ചവർ മൂന്ന് മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവര്‍ കാലതാമസം വരുത്തരുത്. കൊവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി ഫീല്‍ഡ് തലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ വീട്ടിലെത്തി വാക്‌സിനെടുക്കാനായി അവബോധം നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

വാക്‌സിൻ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് ശേഷം സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച വരെയുള്ള നാല് ദിവസങ്ങളില്‍ ഒന്നും രണ്ടും ഡോസും ഉള്‍പ്പെടെ 4.4 ലക്ഷം പേര്‍ വാക്‌സിനെടുത്തപ്പോള്‍ ശനിയാഴ്‌ച മുതലുള്ള നാല് ദിവസങ്ങളില്‍ 6.25 ലക്ഷം പേര്‍ വാക്‌സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 36,428 പേരില്‍ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസില്‍ നിന്നും 5.67 ലക്ഷം ഡോസായും വര്‍ധിച്ചിട്ടുണ്ട്.

'കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്'

വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനമായ 2,57,04,744 ആദ്യ ഡോസ് വാക്‌സിനും 65.5 ശതമാനമായ 1,74,89,582 രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,31,94,326 ഡോസ് വാക്‌സിനാണ് നല്‍കിയത്. സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തിനായി സംസ്ഥാനം കൂടുതല്‍ ഡോസ് വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിൻ എടുക്കാന്‍ സാധിക്കാത്തവര്‍ ജാഗ്രത പുലര്‍ത്തണം. ഇനിയും വാക്‌സിൻ എടുക്കാനുള്ളവരും വിദേശത്ത് നിന്നും വരുന്നവരില്‍ വാക്‌സിൻ എടുക്കാനുള്ളവരും ഉടന്‍ വാക്‌സിൻ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

READ MORE: Omicron alert: അതീവ ജാഗ്രതയില്‍ സംസ്ഥാനം; ക്വാറന്‍റൈൻ വ്യവസ്ഥകളില്‍ മാറ്റം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.