തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടികയുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക് പ്രകാരം 2015 മുതൽ 2019 വരെ 10 ലക്ഷം പുതിയ വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തിൽ ഒരു വാർഡിൽ ശരാശരി നൂറ് വോട്ടർമാരെയേ പുതിയതായി ചേർക്കേണ്ടതായുള്ളു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്മിഷണർ പറഞ്ഞു.
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ മാസം ഇരുപതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഇരുപത്തിയെട്ടിന് ആദ്യ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.