ETV Bharat / city

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ല

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍.

sslc plus two exam  sslc exam latest news  plus two exam latest news  പ്ലസ്‌ ടു പരീക്ഷ വാര്‍ത്തകള്‍  എസ്എസ്എൽസി പരീക്ഷ വാര്‍ത്തകള്‍  പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ല
author img

By

Published : Apr 19, 2021, 3:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്തും. ഇതിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തിയാക്കുന്നുണ്ടെന്ന് അധ്യാപക-അനധ്യാപക ജീവനക്കാർ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.

ALSO READ : പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

അതീവ സുരക്ഷയോടെ പരീക്ഷ നടപ്പാക്കുന്നതിന് വിദ്യാലയ അടിസ്ഥാനത്തിൽ മൈക്രോ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധസംഘടനകളുടെയും പിടിഎ ഭാരവാഹികളുടെയും സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വാര്‍ത്താക്കുറില്‍ അഭ്യര്‍ഥിച്ചു. സർവകലാശാല പരീക്ഷകൾ മാറ്റിയതിനെ തുടർന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളും നീട്ടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.